Saturday, April 19, 2025 Thiruvananthapuram

ഇന്ത്യന്‍ ദേശീയപാതകളിലെ ടോള്‍ പ്ളാസകള്‍ നിര്‍ത്തലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.

banner

2 years, 7 months Ago | 413 Views

ടോള്‍ പ്ളാസകള്‍ നിര്‍ത്തലാക്കാനൊരുങ്ങി കേന്ദ്രം, അക്കൗണ്ടില്‍ നിന്ന് സ്വമേധയാ ടോള്‍ പിരിക്കും, വെട്ടിച്ച്‌ കടന്നുകളയുന്നവരെ കുടുക്കാനും സംവിധാനം

പകരമായി വാഹനങ്ങളുടെ നമ്പര്‍ പ്ളേറ്റ് വായിച്ച്‌ ഉടമയുടെ ലിങ്ക് ചെയ്തിരിക്കുന്ന അക്കൗണ്ടില്‍ നിന്ന് സ്വമേധയാ ടോള്‍ സ്വീകരിക്കുന്ന ഓട്ടോമാറ്റിക് നനമ്പർ പ്ളേറ്റ് റീഡര്‍ ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം.

കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സംവിധാനം നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങളും നിയമ ഭേദഗതികളും ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

എന്നാല്‍ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രശ്നമുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. ടോള്‍ പ്ളാസ വെട്ടിച്ച്‌ കടന്നുകളയുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള വകുപ്പ് നിലവിലില്ല. ഇതിനായി ഒരു ബില്ല് അവതരിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കാനാണ് തീരുമാനം.

ടോള്‍ പിരിവുമായി ബന്ധപ്പെട്ട ദൂരപരിധി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. മാത്രമല്ല പുതിയ ഭേദഗതി വരുന്നതോടെ ഫാസ്ടാഗും ഇല്ലാതാകും. നിലവില്‍ 97 ശതമാനം ടോള്‍ പിരിവും ഫാസ്ടാഗിലൂടെയാണ് നടപ്പിലാക്കുന്നത്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.



Read More in India

Comments