Friday, Aug. 1, 2025 Thiruvananthapuram

സുരക്ഷാ ഭീഷണി: 54 ചൈനീസ് ആപ്പുകള്‍കൂടി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

banner

3 years, 5 months Ago | 316 Views

രാജ്യത്തിന് സുരക്ഷാ ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി 54 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. കേന്ദ്ര ഐടി മന്ത്രാലയത്തില്‍ നിന്നാണ് വിവരങ്ങള്‍ പുറത്തുവരുന്നത്.

സ്വീറ്റ് സെല്‍ഫി എച്ച്ഡി, ബ്യൂട്ടി ക്യാമറ-സെല്‍ഫി ക്യാമറ, ഈക്വലൈസര്‍ ആന്‍ഡ് ബാസ് ബൂസ്റ്റര്‍, വിവ വീഡിയോ എഡിറ്റര്‍, ടെന്‍സന്റ് റിവര്‍, ഓണ്‍മ്യോജി അരീന, ആപ്പ്‌ലോക്ക്, ഡ്യുവല്‍ സ്‌പേസ് ലൈറ്റ് തുടങ്ങിയ ആപ്പുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ജനപ്രിയ ആപ്പുകളായിരുന്ന ടിക് ടോക്, വി ചാറ്റ്, യുസി ബ്രൗസര്‍ തുടങ്ങി 59 ചൈനീസ് ആപ്പുകളെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

2020 മെയ്യിൽ  ചൈനയുമായുണ്ടായ അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം 300 ഓളം ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ നിരോധിക്കപ്പെട്ട 54 ആപ്പുകളില്‍ ചിലത് നേരത്തെ നിരോധിക്കപ്പെട്ട ശേഷം റീബ്രാന്‍ഡ് ചെയ്യുകയും പുതിയ പേരുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തവയുമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

നിരോധിക്കപ്പെട്ട ആപ്പുകളില്‍ പലതും ഉപഭോക്താക്കളുടെ ഡാറ്റാവിവരങ്ങള്‍ ചൈനീസ്ഡാറ്റ സെന്ററുകളിലേക്ക് കൈമാറുന്നുണ്ടെന്നും ഐടി മന്ത്രാലയം ആരോപിക്കുന്നു.



Read More in India

Comments

Related Stories