കിഴക്കന്‍ ലഡാക്കില്‍ 19,300 അടി ഉയരത്തില്‍ റോഡ് നിര്‍മ്മിച്ച് ഇന്ത്യ!
.jpg)
3 years, 11 months Ago | 372 Views
കിഴക്കന്‍ ലഡാക്കില്‍ ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ് 19,300 അടി ഉയരത്തില്‍ നിര്‍മ്മിച്ചതായി സര്‍ക്കാര്‍ ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പുകളേക്കാള്‍ ഉയരത്തിലാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത് - നേപ്പാളിലെ സൗത്ത് ബേസ് ക്യാമ്പ് 17,598 അടി ഉയരത്തിലാണ്, ടിബറ്റിലെ നോര്‍ത്ത് ബേസ് ക്യാമ്പ് 16,900 അടിയിലാണ്. ബൊളീവിയയില്‍ 18,953 അടി ഉയരത്തില്‍ നിര്‍മ്മിച്ച റോഡിന്റെ റെക്കോര്‍ഡാണ് തകര്‍ത്തത്.
ഏറ്റവും വലിയ വാണിജ്യ വിമാനങ്ങള്‍ 30,000 അടി ഉയരത്തിലും അതിനു മുകളിലുമാണ് പറക്കുന്നത്. അതിനാല്‍ ഈ റോഡ് അതിന്റെ പകുതിയിലധികം ഉയരത്തിലാണ്. ഉംലിംഗ പാസില്‍ പണിത റോഡ് നിര്‍മ്മിച്ചത് ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ്.
എവറസ്റ്റ് ബേസ് ക്യാമ്പുകളേക്കാള്‍ ഉയരത്തിലാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. ബൊളീവിയയിലെ 18,953 അടി ഉയരത്തിലുള്ള ഉതുറുങ്കു റോഡിന്റെ റെക്കോര്‍ഡാണ് ഉംലിംഗ മറികടന്നത്. പുതിയ പാത ലഡാക്കിലെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
52 കിലോമീറ്റര്‍ നീളമുള്ള റോഡിന്റെ ടാറിങ് ഇപ്പോഴാണ് പൂര്‍ത്തിയായത്. ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ശൈത്യകാലത്ത് നെഗറ്റീവ് 40 ഡിഗ്രിയിലേക്ക് ഊഷ്മാവ് താഴും. സാധാരണ സ്ഥലങ്ങളെ അപേക്ഷിച്ച് ഇവിടെ ഓക്സിജന്‍ ലെവലില്‍ ഏകദേശം 50 ശതമാനത്തിന്റെ കുറവുണ്ട്.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നും സര്‍ക്കാര്‍ അറിയിച്ചു.
Read More in India
Related Stories
ചന്ദ്രയാന്‍ -3 ആഗസ്റ്റില്‍ കുതിക്കും
3 years, 5 months Ago
ഗഗൻയാൻ മിഷൻ : മൂന്ന് ദിവസം ബഹിരാകാശത്ത്, ദൗത്യം നയിക്കാൻ മലയാളി
1 year, 5 months Ago
74% മിഡ്മാര്ക്കറ്റ് സ്ഥാപനങ്ങളും ക്ലൗഡിലേക്ക് മാറുന്നു : എസ്എപി ഇന്ത്യ
3 years, 7 months Ago
ആദ്യ 'മെയ്ഡ് ഇന്‍ ഇന്ത്യ' ഡോര്‍ണിയര്‍ വിമാനം
3 years, 3 months Ago
വില വര്‍ധനവില്‍ വലഞ്ഞ് ജനങ്ങള്‍; 143 ഉല്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് വര്‍ധിപ്പിക്കുന്നു
3 years, 3 months Ago
മൂന്നു ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഒക്ടോബര്‍ മുതല്‍ അസാധു
3 years, 10 months Ago
Comments