Friday, April 18, 2025 Thiruvananthapuram

യുദ്ധവിമാനങ്ങള്‍ക്ക് സൗമ്യയുടെ പേര് നല്‍കി ഇസ്രായേല്‍

banner

3 years, 11 months Ago | 396 Views

ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തില്‍ കൊലപ്പെട്ട മലയാളി യുവതി സൗമ്യയ്ക്ക് ആദരവുമായി  ഇസ്രയേല്‍. പാലസ്തീനില്‍ തീവ്രവാദികള്‍ക്കെതിരായ ആക്രമണത്തില്‍ പങ്കെടുക്കുന്ന ഫൈറ്റര്‍ ജെറ്റ് വിമാനങ്ങൾക്കാണ് കൊല്ലപ്പെട്ട സൗമ്യയുടെ പേര് ഇസ്രായേൽ നൽകിയിരിക്കുന്നത്.

ചൊവ്വാഴ്ചയാണ് 31-കാരിയായ സൗമ്യ സന്തോഷ് അഷ്‌കെലോണില്‍ കൊല്ലപ്പെട്ടത്. ഗാസ മുനമ്പ് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഇസ്രായേലിലെ അഷ്‌കലോണിലെ ഒരു വീട്ടിലായിരുന്നു സൗമ്യ ഉണ്ടായിരുന്നത്. നാട്ടിലുള്ള ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നനിടെയായിരുന്നു താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ റോക്കറ്റ് പതിച്ചത്. ഇടുക്കി കീരിത്തോട് സ്വദേശിയായ സൗമ്യ ഏഴ് വര്‍ഷമായി ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി നോക്കുകയായിരുന്നു. സൗമ്യയുടെ മരണം കേരളത്തില്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ആ നഷ്ടത്തിന്റെ നടുക്കത്തിലാണിപ്പോള്‍ സൗമ്യയുടെ കുടുംബമുള്ളത്. നഷ്ടപ്പെട്ടത് തിരിച്ചു കിട്ടില്ലെങ്കിലും ഈ ഇസ്രയേല്‍ തീരുമാനം ചെറിയൊരു ആശ്വാസം തന്നെയാണ്.



Read More in India

Comments

Related Stories