ഒമിക്രോണ് ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവര് ഇത്രയും കാര്യങ്ങള് പാലിക്കണം

3 years, 8 months Ago | 600 Views
കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ് തടയാന് നിതാന്ത ജാഗ്രതയും നിരീക്ഷണവും അടച്ചിടലും വാക്സിനേഷന് വര്ധിപ്പിക്കലും അനിവാര്യമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര യാത്രക്കാര്ക്ക് പുതിയ മാര്ഗനിര്ദേശം പുറപ്പെടുവിച്ചു. രാജ്യാന്തര വിമാന സര്വിസ് പുനരാരംഭിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാനും തീരുമാനമായി. ഒമിക്രോണ് വൈറസിന്റെ ഭീഷണിയുള്ള രാജ്യങ്ങളില്നിന്ന് കര, കടല്, വ്യോമ മാര്ഗം വരുന്നവര്ക്കും 'റിസ്ക്ക്' രാജ്യങ്ങളിലൂടെ യാത്ര ചെയ്തവര്ക്കും നിബന്ധനകള് ബാധകമാണ്. ഡിസംബര് ഒന്നുമുതല് നിയന്ത്രണങ്ങള് പ്രാബല്യത്തിലാകും.
പുതുക്കിയ നിര്ദേശങ്ങള്:
യാത്രക്കുമുമ്പ്
യാത്രയുടെ വിവരങ്ങള് എയര് സുവിധ പോര്ട്ടലില് നല്കണം. അവസാന 14 ദിവസത്തെ യാത്രാവിവരങ്ങളും നല്കണം. പോര്ട്ടല് വിലാസം: https://www.newdelhiairport.in/airsuvidha/apho-registration
72 മണിക്കൂറിനു മുമ്പെടുത്ത, ആര്.ടി. പി.സി.ആര് നെഗറ്റിവ് റിപ്പോര്ട്ട് അപ്ലോഡ് ചെയ്യണം. റിപ്പോര്ട്ടിന്റെ ആധികാരികത വ്യക്തമാക്കുന്ന സത്യവാങ്മൂലം നല്കണം. ഇതില് ക്രമക്കേടുണ്ടായാല് നിയമനടപടി നേരിടേണ്ടിവരും. വീട്/സ്ഥാപന സമ്പര്ക്കവിലക്ക് എന്നിവക്ക് സന്നദ്ധമാണെന്ന് പോര്ട്ടലിലോ അല്ലെങ്കില് യാത്രക്കുമുമ്പ് എയര്ലൈന് അധികൃതര് വഴിയോ അറിയിക്കണം.
ഒമിക്രോണ് ഭീഷണിയുള്ള രാജ്യങ്ങളില്നിന്ന് വരുന്നവര് സമ്പര്ക്കവിലക്കിന് വിധേയരാകാന് തയാറാകണം. പോര്ട്ടലില് വിവരങ്ങള് നല്കിയവരെയും കോവിഡ് നെഗറ്റിവ് സര്ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തവരെയും മാത്രമേ വിമാനക്കമ്പനികള് വിമാനത്തില് കയറ്റാവൂ. എല്ലാവരും ആരോഗ്യസേതു ആപ് ഡൗണ്ലോഡ് ചെയ്യണം. വിമാനയാത്രക്കിടെ ആര്ക്കെങ്കിലും കോവിഡ് റിപ്പോര്ട്ട് ചെയ്താല് അവരെ ഐസൊലേറ്റ് ചെയ്യണം
വിമാനത്താവളത്തില് എത്തിയാല്
വിമാനത്തില്നിന്നിറങ്ങുമ്പോള് ശാരീരിക അകലം പാലിക്കണം. തെര്മല് സ്ക്രീനിങ് നടത്തണം. രോഗലക്ഷണം കണ്ടെത്തിയാല് ഉടന് യാത്രക്കാരനെ ഐസൊലേറ്റ് ചെയ്യണം. കോണ്ടാക്ട് കണ്ടെത്തി നടപടി സ്വീകരിക്കണം. ഒമിക്രോണ് ഭീഷണിയുള്ള രാജ്യങ്ങളില്നിന്ന് വരുന്നവര് സ്വന്തം ചെലവിലാണ് പരിശോധന നടത്തേണ്ടത്. വിമാനത്താവളത്തില്നിന്ന് പോകുന്നതിനോ കണക്ഷന് വിമാനത്തില് കയറുന്നതിനോ റിസല്ട്ട് വരുന്നതുവരെ കാത്തുനില്ക്കണം.
ഇന്ത്യയില് വന്നശേഷം എട്ടാമത്തെ ദിവസം വീണ്ടും പരിശോധിക്കണം. നെഗറ്റിവ് ആണെങ്കില് വീണ്ടും ഏഴു ദിവസം സ്വയം നിരീക്ഷണത്തില് കഴിയണം.
റിസ്ക്കില്ലാത്ത രാജ്യങ്ങളില്നിന്ന് വരുന്നവര്ക്ക് പരിശോധന വേണ്ട
ഒമിക്രോണ് ഭീഷണിയില്ലാത്ത രാജ്യങ്ങളില്നിന്ന് വരുന്നവരെ പരിശോധനയില്ലാതെ പോകാന് അനുവദിക്കാം. ഇവര് 14 ദിവസം സ്വയംനിരീക്ഷണത്തില് കഴിയണം. അതോടൊപ്പം ഒമിക്രോണ് ഭീഷണിയില്ലാത്ത രാജ്യങ്ങളില്നിന്ന് വരുന്നവരില് അഞ്ചു ശതമാനം പേരെ വിമാനത്താവളത്തില് റാന്ഡം പരിശോധന നടത്തണം. കടല്, കരമാര്ഗം വരുന്നവര്ക്ക് പോര്ട്ടല് രജിസ്ട്രേഷന് ഒഴികെ മറ്റു നടപടിക്രമങ്ങളെല്ലാം ബാധകമാണ്.
അഞ്ചു വയസ്സില് താഴെയുള്ള കുട്ടികളെ എല്ലാ പരിശോധനയില്നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Read More in India
Related Stories
ഇന്ത്യയിലെ 'ആദ്യത്തെ' ഹ്യൂമന് പാപ്പിലോമാവൈറസ് വാക്സിന് പുറത്തിറക്കി
3 years, 9 months Ago
ഇരുപത് രൂപയ്ക്ക് 50 വയസ്സ്;
3 years, 1 month Ago
രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം : രണ്ട് ഡോസ് കോവാക്സിന് ഫലപ്രദം
4 years, 1 month Ago
മത്സ്യാവതാരമായി ഐ.എൻ. എസ് വേല, ഇന്ത്യയുടെ പുതിയ ആക്രമണ അന്തർവാഹിനി കമ്മിഷൻ ചെയ്തു
3 years, 8 months Ago
സുബോധ് കുമാര് ജയ്സ്വാള് പുതിയ സിബിഐ ഡയറക്ടര്
4 years, 2 months Ago
2 മധ്യദൂര മിസൈലുകൾ കൂടി പരീക്ഷിച്ച് ഇന്ത്യ
3 years, 4 months Ago
Comments