പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു.
2 years, 3 months Ago | 238 Views
തുടർച്ചയായ മൂന്നാം തവണ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു. ഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ തന്റെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ക്യാബിനറ്റ് യോഗം ഉടൻ ചേരുമെന്നാണ് വിവരം. പാർലമെന്റ് സമ്മേളനം വിളിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനോട് ക്യാബിനറ്റ് ഔദ്യോഗികമായി അഭ്യർഥിച്ചേക്കും. 72 അംഗ കേന്ദ്രമന്ത്രിസഭ ഞായറാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ ചെയ്തിരുന്നു. 30 ക്യാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാരും 36 സഹമന്ത്രിമാരുമാണ് മന്ത്രിസഭയിലുള്ളത്.
കർഷക ക്ഷേമ പദ്ധതിയായ 'പിഎം കിസാൻ നിധി'യുമായി ബന്ധപ്പെട്ട ഫയലാണ് അധികാരമേറ്റശേഷം മോദി ആദ്യം ഒപ്പുവച്ചത്. കിസാൻനിധിയുടെ 17-ാം ഗഡു വിതരണം ചെയ്യുന്നത് അനുവദിച്ചുകൊണ്ടുള്ളതാണിത്.
Read More in India
Related Stories
സുരക്ഷാ ഭീഷണി: 54 ചൈനീസ് ആപ്പുകള്‍കൂടി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍
4 years, 7 months Ago
ഒ.എന്‍.ജി.സി.യുടെ ആദ്യ വനിതാ സി.എം.ഡി.യായി അല്‍കാ മിത്തല്‍ ചുമതലയേറ്റു
4 years, 9 months Ago
എയര്‍ ഇന്ത്യ ഇനി ടാറ്റക്ക് സ്വന്തം
5 years Ago
എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നത് ആലോചനയിൽ
4 years, 7 months Ago
കൗമാരക്കാര്‍ക്കുള്ള നാലാമത്തെ വാക്സിനായ നോവാവാക്സിന് അനുമതി നല്കി
4 years, 6 months Ago
Comments