Thursday, April 17, 2025 Thiruvananthapuram

ഇഞ്ചിപ്പുല്ല് ചായ കുടിക്കൂ , ആരോഗ്യ ഗുണങ്ങള്‍ ഏറെ..

banner

3 years, 9 months Ago | 614 Views

ചായ പ്രേമികള്‍ക്കായി പലതരം ചായകളുണ്ട്. മസാല ചായ, കുരുമുളക് ചായ, കറുവപ്പട്ട ചായ, ഇഞ്ചി ചായ തുടങ്ങി നിരവധി ചായകള്‍ . അത് പോലെ നമ്മുടെ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരമായ ഒരു ചായയാണ് ഇഞ്ചിപ്പുല്ല് ചായ അല്ലെങ്കില്‍ ലെമണ്‍ ഗ്രാസ് ടീ. ഇഞ്ചിപ്പുല്ലില്‍ ധാരാളം ആരോഗ്യഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ഉപയോഗിച്ച്‌ തയ്യാറാക്കുന്ന ചായയും വിവിധ ഗുണങ്ങളാല്‍ സമ്പന്നമാണ്.
വിദേശ വിപണിയില്‍ വന്‍ ഡിമാന്‍ഡുള്ള ഒരു ഉത്പ്പന്നമാണ് ലെമണ്‍ ഗ്രാസ്. തെരുവപ്പുല്ല്, ഇഞ്ചിപ്പുല്ല് എന്നീ പേരുകളിലാണ് നമ്മുടെ നാട്ടില്‍ ഇത് അറിയപ്പെടുന്നത്. ആരോമാറ്റിക് ഓയില്‍ വിഭാഗത്തില്‍പെടുന്ന ഔഷധ സസ്യമാണ് ഇഞ്ചിപ്പുല്ല്. പുളിപ്പ് (സിട്രസ്) രുചിയുള്ള ഇത് സിട്രോനെല്ലാ എന്നാണ് അറിയപ്പെടുന്നത്. ഇഞ്ചിപ്പുല്ലിന്‍റെ ഔഷധ ഗുണങ്ങള്‍ എന്തൊക്കെ എന്ന് അറിയാം.

. ഭാരം കുറയ്ക്കാന്‍ ഇഞ്ചിപ്പുല്ല് ഉത്തമമാണ്. ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കാനും വിഷാംശം പുറന്തള്ളാനും ഇത് സഹായിക്കും.

. ദഹന പ്രക്രിയ എളുപ്പത്തിലാക്കാന്‍ ഇഞ്ചിപ്പുല്ല് സഹായകമാകും. ഇഞ്ചിപ്പുല്ലിന്റെ എസ്സന്‍ഷ്യല്‍ ഓയില്‍ ദഹനത്തിന് ഏറെ ഗുണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

. രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും നിയന്ത്രിക്കാനും ഇഞ്ചിപ്പുല്ലിന്‍റെ ചായ ഗുണം ചെയ്യുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

. ഇഞ്ചിപ്പുല്ലിന്റെ ചായ ചീത്ത കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായകമാണെന്ന് ചില പഠനങ്ങള്‍ പറയുന്നു.

. ഉത്കണ്ഠ,ടെന്‍ഷന്‍, സ്ട്രെസ് എന്നിവ കുറയ്ക്കാന്‍ ഇഞ്ചിപ്പുല്ല് ചായ സഹായിക്കും.



Read More in Health

Comments