നാട്ടറിവ് (വീട്ടുവളപ്പിലെ ഔഷധസസ്യങ്ങൾ)

3 years, 11 months Ago | 529 Views
ഇരട്ടി മധുരം
ശാസ്ത്രീയ നാമം (Glycyrrhiza glaba Liquorice)
ഇരട്ടിമധുരം പേര് സൂചിപ്പിക്കുന്നത് പോലെതന്നെ മധുരരസത്തോടു കൂടിയ ഔഷധമാണ്. ഇതിന്റെ വേരുകളാണ് ഔഷധയോഗ്യമായി നാം ഉപയോഗിക്കുന്നത്. ചൂർണം ആക്കിയും കഷായം വെച്ചും എണ്ണ കാച്ചിയുമൊക്കെ ഈ ഔഷധം ഉപയോഗിക്കുന്നതാണ്. വിറ്റാമിൻ ഇ, ഡി, ബി എന്നിവയും അയഡിൻ, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ഇതിലടങ്ങിയിരിക്കുന്നു.
ഔഷധഗുണങ്ങൾ
സാധാരണയായി ഗായകർ സ്വരശുദ്ധിക്ക് ഉപയോഗിക്കുന്ന ഇരട്ടിമധുരത്തിന് പ്രതിരോധശേഷി വർധിപ്പിക്കാനുള്ള കഴിവുണ്ട്. പ്രമേഹം, കാൻസർ, ദഹനസംബന്ധമായ അസുഖങ്ങൾ, അൾസർ, ചർമ്മരോഗങ്ങൾ, കണ്ണിനുണ്ടാകുന്ന രോഗങ്ങൾ, അമിത വണ്ണം, രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ സ്ത്രീകളിൽ ആർത്തവ വിരാമത്തിനോട് അനുബന്ധിച്ചുള്ള പലവിധ രോഗങ്ങൾ, ചുമ, തുമ്മൽ, എന്നിവക്ക് ഇത് ഔഷധമായി ഉപയോഗിക്കുന്നുണ്ട്.
ഔഷധപ്രയോഗങ്ങൾ
ഇരട്ടിമധുരത്തിന്റെ പൊടി നമ്മൾ നിത്യേന കുടിക്കാനെടുക്കുന്ന വെള്ളത്തിലിട്ട് തിളപ്പിച്ച് ആഹാരത്തിനു ശേഷം കുടിക്കുന്നത് ദാഹശമനത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉത്തമമാണ്.
വായ്പ്പുണ്ണിന് ഇരട്ടിമധുരം അല്പമെടുത്ത് ചവച്ച് അതിന്റെ നീര് പതിയെ പതിയെ ഇറക്കുന്നത് നല്ലതാണ്.
സ്വരമധുരം നിലനിർത്തുന്നതിന് ഇരട്ടിമധുരചൂർണം ഒന്നോരണ്ടോ നുള്ളെടുത്ത് ഇടയ്ക്കിടയ്ക്ക് വായിലിട്ടിറക്കാം.
തലമുടിയുടെ സംരക്ഷണത്തിന് ഹെയർ പായ്ക്കായി ഉപയോഗിക്കാം.
മുള്ളാത്ത
ഉഷ്ണമേഖല പ്രദേശങ്ങളിൽ വളരുന്ന ഒരു നിത്യ ഹരിത സസ്യമാണ് മുള്ളാത്ത. മുള്ളാത്തയുടെ പേര് പോലെ തന്നെ മുള്ളുകളുള്ള പുറംതൊലിയാണ് ഇതിനുള്ളത്. മധുരവും പുളിയും കലർന്ന രുചിയുള്ള ഇതിന്റെ പഴത്തിൽ പോഷകങ്ങളും നാരും ധാരാളം അടങ്ങിയിരിക്കുന്നു.
സാധാരണയായി 5 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണിത്.
തടിയുടെ പുറം തൊലിയ്ക്ക് കറുപ്പ് കലർന്ന നിറമായിരിക്കും. പുറംഭാഗം മിനുത്തതും അഗ്രഭാഗം കൂർത്തതുമായ കടും പച്ച നിറത്തിലുള്ള ഇലകൾ ഈ സസ്യത്തിൽ ഉണ്ടാകുന്നു. സുഗന്ധമുള്ളതും വലിപ്പമുള്ളതുമായ പൂക്കൾ ആണ് ഇതിൽ ഉണ്ടാകുന്നത്. പൂക്കൾക്ക് നാല് - അഞ്ച് ഇതളുകൾ വരെ ഉണ്ടാകാം. ഭക്ഷ്യയോഗ്യമായ ഇതിലെ കായ്കൾ നല്ല കടും പച്ച നിറത്തിലുള്ളതും മുള്ളുകളാൽ ആവരണം ചെയ്തതും ആയിരിക്കും. കായ്കൾ പാകമാകുമ്പോൾ മഞ്ഞനിറം കലർന്നതും ആയിരിക്കും. ഇതിന്റെ പഴത്തിൽ പോഷകങ്ങളും നാരുകളും ധാരാളം അടങ്ങിയിരിക്കുന്നു. കായ്കൾക്കുള്ളിലായി കറുത്ത നിറത്തിലുള്ള അനേകം വിത്തുകൾ കാണപ്പെടുന്നു. 30 സെന്റീ മീറ്റർ വരെ വലിപ്പവും ആറര കിലോഗ്രാം വരെ തൂക്കവുമുള്ള ഫലമാണ് ഇതിനുള്ളത്. കായ്കളിലും ഇലയിലുമൊക്കെ അടങ്ങിയിരിക്കുന്ന 'അസറ്റോജനിസ് ' എന്ന ഘടകം അർബുദത്തെ നിയന്ത്രിക്കുമെന്ന കണ്ടുപിടുത്തം മുള്ളൻ ചക്കയെ പ്രശസ്തമാക്കിക്കഴിഞ്ഞു.
കീമോതെറാപ്പി കൊണ്ടുണ്ടാകുന്ന പാർശ്വഫലങ്ങളെ ലഘൂകരിക്കുന്നതിനും ഫലവർഗത്തിനു കഴിയും. രോഗപ്രതിരോധശേഷി പകരുന്നതിനു പുറമെ നല്ല ഉറക്കം നൽകുന്നതിനും മാനസിക പിരിമുറുക്കം കുറച്ച് ഉണർവ്വ് പകരുന്നതിനുമെല്ലാം ഈ ഫലം നല്ലതാണ്.
ശരീരത്തിലെ റ്റ്യൂമർ വളർച്ചയ്ക്കെതിരെയും പ്രവർത്തിക്കുന്ന മുള്ളാത്ത മൊത്തത്തിൽ ശരീരത്തിന് ആരോഗ്യവും ഉന്മേഷവും പകരുന്ന പഴവർഗ്ഗമാണ്.
രോഗപ്രതിരോധശേഷി പകരുന്നതിനോടൊപ്പം പോഷകമേന്മയിലും മികച്ചതാണ് മുള്ളാത്ത. വൈറ്റമിൻ സി, ബി 1, ബി 2, ബി 3, ബി 5 , ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സോഡിയം, കാർബോഹൈഡ്രേറ്റ് എന്നിവയുടെ സമ്പന്നമായ ഒരു സ്രോതസ്സാണ് മുള്ളാത്ത.
Read More in Health
Related Stories
ഇനി ക്യൂ നിന്ന് വലയേണ്ട: വീട്ടിലിരുന്നും ഒ പി ടിക്കറ്റെടുക്കാം
3 years, 4 months Ago
എന്താണ് ബൂസ്റ്റര് ഡോസ്?
3 years, 3 months Ago
അവല് ആരോഗ്യത്തിന്റെ കലവറ
3 years, 8 months Ago
അകറ്റി നിർത്താം ആസ്മയെ
2 years, 11 months Ago
വെറ്ററിനറി ഹോമിയോ ചികിത്സ ശ്രദ്ധേയമാകുന്നു
4 years Ago
പ്രമേഹത്തെ തുടക്കത്തിൽ തിരിച്ചറിയണം
4 years Ago
Comments