Thursday, April 17, 2025 Thiruvananthapuram

പി.എസ്.എല്‍.വി സി-52 വിക്ഷേപണം വിജയം മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

banner

3 years, 2 months Ago | 290 Views

ഐ.എസ്.ആർ.ഒ.യുടെ 2022-ലെ ആദ്യ ദൗത്യം വിജയം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-04 ഉം രണ്ട് ചെറു ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ   നിന്നാണ്   വിക്ഷേപണം നടന്നത്.

പി.എസ്.എൽ.വി.-സി 52 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. 1710 കിലോഗ്രാം ഉപഗ്രഹമാണ് ഇ.ഒ.എസ്.-04.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ ഇൻസ്പെയർസാറ്റ്-1 ഉം  ഐ.എസ്.ആർ.ഒ.യുടെ ഐ.എൻ.എസ്.-2 ടി.ഡി.യുമാണ് ഇതോടൊപ്പം വിക്ഷേപിച്ചത്.

റഡാർ ഇമേജിങ് ഉപഗ്രഹമായ ഇ.ഒ.എസ്.-04 വഴി പ്രതികൂല കാലാവസ്ഥയിലും തെളിമയാർന്ന ചിത്രങ്ങളെടുക്കാൻ സാധിക്കും.

ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്.-04

ഭാരം 1710 കിലോഗ്രാം

ഏതുകാലാവസ്ഥയിലും ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ പകർത്താൻ കഴിയും.

ആയുസ്സ് പത്തുവർഷം.

കാർഷിക ഗവേഷണം, പ്രളയസാധ്യതാ പഠനം, ഭൂഗർഭ-ഉപരിതല ജലപഠനം എന്നിവയ്ക്കുള്ള വിവരങ്ങൾ കൈമാറും.

സിങ്കപ്പൂർ, തായ്‌വാൻ രാജ്യങ്ങളുടെ പരീക്ഷണ ഉപകരണങ്ങൾ ഉൾപ്പെട്ടതാണ് ഇൻസ്പെയർ സാറ്റ് -1. 8.1 കിലോയാണ് ഭാരം. ആയുസ്സ് ഒരുവർഷമാണ്. സൂര്യനെക്കുറിച്ചുള്ള പഠനമാണ് ലക്ഷ്യം.

17.5 കിലോഗ്രാമാണ് ഐ.എൻ.എസ്. 2 ടി.ഡി.യുടെ ഭാരം. ആറു മാസമാണ് ആയുസ്സ്. പേലോഡിൽ ഘടിപ്പിച്ച തെർമൽ ഇമേജിങ് ക്യാമറയാണ് പ്രത്യേകത.

ഭൂമി, വെള്ളം, ഉപരിതല ഊഷ്മാവ് എന്നിവയെക്കുറിച്ചുള്ള പഠനമാണ് ലക്ഷ്യം. 2021 ഓഗസ്റ്റിൽ ജി.എസ്.എൽ.വി. എഫ്-10 ദൗത്യം പരാജയപ്പെട്ടതിനുശേഷമുള്ള ആദ്യ വിക്ഷേപണ ദൗത്യമാണിത്.



Read More in Technology

Comments