412 ദൂരദര്‍ശന്‍ റിലേ കേന്ദ്രങ്ങള്‍ പൂട്ടുന്നു
.jpg)
3 years, 10 months Ago | 370 Views
രാജ്യയത്തെ 412 ദൂരദർശൻ റിലേ കേന്ദ്രങ്ങൾ മൂന്നുഘട്ടങ്ങളായി പൂട്ടുന്നു. കേരളത്തിലെ 11 കേന്ദ്രങ്ങളും പൂട്ടും. ഇതോടെ, തിരുവനന്തപുരത്തെ ദൂരദര്‍ശന്‍കേന്ദ്രം മാത്രമാകും സംസ്ഥാനത്ത് അവശേഷിക്കുക. കാഞ്ഞങ്ങാട്, കണ്ണൂര്‍, കൊച്ചി, കോഴിക്കോട്, പത്തനംതിട്ട, റിലേ സ്റ്റേഷനുകള്‍ക്ക് അടുത്ത മാസം 31-ഓടെ പൂട്ടും. അട്ടപ്പാടി, കല്പറ്റ, ഷൊര്‍ണൂര്‍ എന്നിവ ഡിസംബറിലും ഇടുക്കി, മലപ്പുറം, പാലക്കാട് എന്നിവ 2022 മാര്‍ച്ച് 31-നും പൂട്ടും. പൂട്ടുന്നവയില്‍ മൂന്നെണ്ണം ഹൈപവര്‍ ട്രാന്‍സ്മിറ്റര്‍ കേന്ദ്രങ്ങളും ബാക്കിയുള്ളവ ലോ-പവര്‍ ട്രാന്‍സ്മിറ്റര്‍ കേന്ദ്രങ്ങളുമാണ്.
വർഷം കോടികൾ നഷ്ടംസഹിച്ചാണ് ദൂരദർശൻ റിലേ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.അനലോഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ റിലേ സ്റ്റേഷനുകൾക്കൊപ്പം ഡിജിറ്റൽ സംവിധാനത്തിലേക്കു മാറുന്ന 109 കേന്ദ്രങ്ങളും പൂട്ടുന്നതിൽ ഉൾപ്പെടും.
ജമ്മുകശ്മീര്‍, ലഡാക്ക്, സിക്കിം, അന്തമാന്‍-നിക്കോബാര്‍, ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള 54 കേന്ദ്രങ്ങളാണ് തത്കാലം നിലനിര്‍ത്തുക. വടക്കുകിഴക്കന്‍ മേഖലകളിലെ 43 അനലോഗ് റിലേ കേന്ദ്രങ്ങളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന 109 റിലേ കേന്ദ്രങ്ങളും അടുത്ത മാര്‍ച്ച് 31 വരെ ഒറ്റ ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കും.ഇവിടങ്ങളിലെ ജീവനക്കാരെ പുനര്‍വിന്യസിക്കാന്‍ ഉത്തരവിറങ്ങി.നിലവിലെ ജീവനക്കാരില്‍ 90 ശതമാനവും 2025-ല്‍ വിരമിക്കുന്നവരാണ്. റിലേ സ്റ്റേഷനുകള്‍ പൂട്ടുന്നതോടെ കേന്ദ്രസര്‍ക്കാരിന് വര്‍ഷം 2500 കോടിയിലധികം രൂപയെങ്കിലും ലാഭിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. നിശ്ചിത തീയതിക്കകം സ്റ്റേഷനുകളിലെ വസ്തുക്കളുടെ കണക്കെടുക്കാനും എല്ലാ ഇടപാടുകളും തീര്‍ക്കാനുമാണ് നിര്‍ദേശം.
Read More in India
Related Stories
കോവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് മാസം 4000 രൂപ; പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി.
3 years, 2 months Ago
വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ആധാർ, ബിൽ ലോക്സഭ പാസാക്കി
3 years, 7 months Ago
മൂന്നു ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഒക്ടോബര്‍ മുതല്‍ അസാധു
3 years, 9 months Ago
കല്‍ക്കരി ഖനിത്തൊഴിലാളികളുടെ ദിനം -മെയ് 4
4 years, 2 months Ago
Comments