Wednesday, April 16, 2025 Thiruvananthapuram

74% മിഡ്‌മാര്‍ക്കറ്റ് സ്ഥാപനങ്ങളും ക്ലൗഡിലേക്ക് മാറുന്നു : എസ്‌എപി ഇന്ത്യ

banner

3 years, 4 months Ago | 454 Views

ഇന്ത്യയിലെ മിഡ്‌മാര്‍ക്കറ്റ് സ്ഥാപനങ്ങള്‍ മാറിവരുന്ന ബിസിനസ്സ് ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ക്ലൗഡിലേക്ക് മാറുന്നു.

 

എസ്‌എപി ഇന്ത്യ പുറത്തിറക്കിയ ഐഡിസി ഇന്‍ഫോബ്രീഫ് പ്രകാരം 82 ശതമാനം മിഡ്‌മാര്‍ക്കറ്റ് സ്ഥാപനങ്ങളും സ്വന്തം ബിസിനസ് ആപ്ലിക്കേഷനുകളില്‍ ശ്രദ്ധിക്കുന്നത് നിര്‍ത്തി ക്ലൗഡിനെ ആശ്രയിക്കുകയാണ്.

 

5 ട്രില്യണ്‍ ഡോളര്‍ ശേഷിയുള്ള വിപണിയായി വളരാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് നിര്‍ണ്ണായകമാകുക രാജ്യത്തെ മിഡ്‍മാര്‍ക്കറ്റ് വിഭാഗമാണെന്ന് എസ്‌എപിയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡ പ്രസിഡന്റ് കുല്‍മീത് ബാവ പറഞ്ഞു.

 

2021-ന്റെ അവസാനത്തോടെ മഹാമാരിക്ക് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് 75% കമ്പനികളും തിരികെയെത്തും, 83% കമ്പനികളും ശ്രദ്ധിക്കുന്നത് ബിസിനസ് തുടര്‍ച്ച പോലുള്ളവയിലാണ് തുടങ്ങിയ കണക്കുകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 500 കോടി രൂപ വാര്‍ഷിക വരുമാനമുള്ള 350 ഇന്ത്യന്‍ മിഡ്‍‌മാര്‍ക്കറ്റ് സ്ഥാപനങ്ങളെയാണ് പഠനവിധേയമാക്കിയത്.



Read More in India

Comments