Saturday, April 19, 2025 Thiruvananthapuram

റിപ്പബ്ലിക് ദിനത്തില്‍ ആകാശവിസ്മയം തീര്‍ക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം

banner

3 years, 2 months Ago | 501 Views

റിപ്പബ്ലിക് ദിനത്തില്‍ ആകാശവിസ്മയം തീര്‍ക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം.’ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുന്നതിനായി 17 ജഗ്വാര്‍ യുദ്ധവിമാനങ്ങള്‍ 75ന്റെ ആകൃതിയില്‍ പറക്കും.

ഇന്ത്യന്‍ എയര്‍ഫോഴ്സ്, ഇന്ത്യന്‍ ആര്‍മി, നാവികസേന എന്നിവയുടെ കീഴിലുള്ള 75 വിമാനങ്ങളാണ് രാജ്പഥിന്റെ ആകാശത്തിലൂടെ വിസ്മയം തീര്‍ക്കുക . നാവികസേനയുടെ മിഗ് വിമാനങ്ങളും പി.81 യുദ്ധവിമാനങ്ങളും വരുണാകൃതിയിലും പറക്കും.

ജനുവരി 26 ന് രാജ്യം അതിന്റെ 73ാം റിപ്പബ്ലിക് ദിനം ആചരിക്കുമ്പോള്‍ ഇന്ത്യസ്വതന്ത്രപരമാധികാരറിപ്പബ്ലിക് ആയതിന്റെ ബഹുമാന നിമിഷങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുക. മധ്യഏഷ്യന്‍ രാജ്യങ്ങളായ കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തജികിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീരാജ്യങ്ങള്‍ ഈ ധന്യമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ രാജ്യതലസ്ഥാനത്തെത്തും.



Read More in India

Comments