യു.പി.ഐ വഴി എല്ലാ ബാങ്ക് എ.ടി.എമ്മുകളിലും ഇനിമുതല് കാര്ഡ് രഹിത പണം പിന്വലിക്കല് ലഭ്യമാകും: ആര്.ബി.ഐ

3 years, 4 months Ago | 354 Views
നിലവില്, എ.ടി.എമ്മുകള് വഴി കാര്ഡ് ഇല്ലാതെ പണം പിന്വലിക്കാനുള്ള സൗകര്യം ചില ബാങ്കുകളില് മാത്രമാണുള്ളത്. ചില ബാങ്കുകള്ക്ക് മാത്രം നല്കിയിരുന്ന ഈ സൗകര്യമാണ് ഇനി ഇന്ത്യയിലുള്ള എല്ലാ ബാങ്കുകളുടെയും എ.ടി.എമ്മുകളില് നിന്നും ലഭ്യമാവുക. പണമിടപാടുകള് എളുപ്പമാക്കുന്നതിന് പുറമേ, അത്തരം ഇടപാടുകള്ക്ക് ഫിസിക്കല് കാര്ഡുകളുടെ അഭാവം കാര്ഡ് സ്കിമ്മിംഗ്, കാര്ഡ് ക്ലോണിംഗ് മുതലായ തട്ടിപ്പുകള് തടയാനും സഹായിക്കുമെന്നാണ് ആര്.ബി.ഐ കരുതുന്നത്.
കാര്ഡ് രഹിത പണം പിന്വലിക്കല് എങ്ങനെയാണ്?
പേര് സൂചിപ്പിക്കുന്നത് പോലെ, കാര്ഡ് രഹിത പണം പിന്വലിക്കലില് കാര്ഡ് ഉപയോഗിക്കുന്നില്ല. ഡെബിറ്റ്/ക്രെഡിറ്റ് കാര്ഡുകള് ഉപയോഗിക്കാതെ തന്നെ, ഉപഭോക്താവിന് എ.ടി.എമ്മുകളില് നിന്ന് പണം പിന്വലിക്കാന് സാധിക്കും. ഈ സംവിധാനം നിലവില് വിവിധ ബാങ്കുകളില് ലഭ്യമാണ്. കോവിഡ് -19 പാന്ഡെമിക്കിന്റെ പശ്ചാത്തലത്തില് നിരവധി ആളുകള് എ.ടി.എമ്മുകളില് പോകാന് വിമുഖത കാണിച്ചപ്പോഴാണ് കാര്ഡ് രഹിത പണം പിന്വലിക്കല് അവതരിപ്പിച്ചത്. എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങി വിവിധ ബാങ്കുകളുടെ കാര്ഡ് ഉടമകള്ക്ക് നിലവില്, ഡെബിറ്റ് കാര്ഡില്ലാതെയും ഫോണിലൂടെ പണം പിന്വലിക്കാം.
ഉപഭോക്താവിന്റെ കൈവശം ബാങ്കില് രജിസ്റ്റര് ചെയ്ത ഫോണ്നമ്പര് ഉള്ള മൈബൈല് ഫോണ് ഉണ്ടായിരിക്കണം. മൊബൈല് ബാങ്കിംഗ് ആപ്പ് ഉപയോഗിച്ചും ഈ സേവനം സാധ്യമാക്കാം. കാര്ഡുകള് കൈവശം ഇല്ലെങ്കില്, എ.ടി.എമ്മുകളില് നിന്ന് പണം പിന്വലിക്കാനുള്ള അഭ്യര്ത്ഥന നിങ്ങളുടെ മൊബൈല് ഫോണിലേക്ക് വരും. പിന് നമ്പര് അടിച്ച് കൊടുത്ത ശേഷം പണം പിന്വലിക്കാം. വിദഗ്ധരുടെ അഭിപ്രായത്തില്, പണം പിന്വലിക്കാന് മൊബൈല് പിന് ഉപയോഗിക്കുന്നതിലൂടെ, എ.ടി.എം തട്ടിപ്പുകള് തടയാന് സാധിക്കും. എ.ടി.എമ്മില് കാണിക്കുന്ന ബാര് കോഡ് സ്കാന് ചെയ്താല് നിങ്ങള്ക്ക് പണം ലഭിക്കും.
Read More in Technology
Related Stories
ആമസോണിലെ ഷൂസുകള് വാങ്ങുംമുന്പേ ഇട്ടുനോക്കാം; വെര്ച്വലായി
3 years, 2 months Ago
ഇന്റർനെറ്റ് എക്സ്പ്ലോറർ 'വിരമിക്കുന്ന ദിവസം' പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്
4 years, 2 months Ago
ഫെബ്രുവരി 8 മുതല് പുതിയ ജിമെയിൽ
3 years, 6 months Ago
Comments