Saturday, April 19, 2025 Thiruvananthapuram

ഇനി 16 മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങാം; ജനങ്ങളുടെ സൗകര്യത്തിനായി സർക്കാർ നിയമങ്ങള്‍ മാറ്റുന്നു

banner

2 years, 10 months Ago | 429 Views

ഏത് മരുന്നും വാങ്ങുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശവും നിര്‍ദേശവും നിര്‍ബന്ധമാണെങ്കിലും സാധാരണക്കാരുടെ സൗകര്യാര്‍ത്ഥം സര്‍ക്കാര്‍ ഈ ചട്ടത്തില്‍ മാറ്റം വരുത്താന്‍ പോകുന്നു. ഇതിനുശേഷം ഡോക്ടറുടെ കുറിപ്പടിയില്ലാതെ 16 തരം മരുന്നുകള്‍ വാങ്ങാനാകും. കുറിപ്പില്ലാതെ വാങ്ങാവുന്ന മരുന്നുകളെ (Over The Counter Medicines - OTC) പറ്റി കേന്ദ്രസര്‍ക്കാര്‍ കരട് പുറത്തിറക്കി.

പാരസെറ്റമോള്‍ 500, ചില ലാക്‌സറ്റീവുകള്‍, ഫംഗസ് ക്രീമുകള്‍ എന്നിവ ഉള്‍പെടുന്ന 16 മരുന്നുകളാണ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുസംബന്ധിച്ച്‌ മന്ത്രാലയം ജനങ്ങളില്‍ നിന്ന് ഉപദേശം തേടിയിട്ടുണ്ട്. നിലവില്‍, മെഡിക്കല്‍ സ്റ്റോറുകളില്‍ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ നിരവധി മരുന്നുകളും ലഭ്യമാണ്, എന്നാല്‍ ഇതിന് കൃത്യമായ നിയമം ഇതുവരെയില്ല.

ഈ വര്‍ഷമാദ്യം ഡ്രഗ്‌സ് ടെക്‌നികല്‍ അഡ്വൈസറി ബോര്‍ഡ്, ഒടിസി മരുന്നുകളെക്കുറിച്ചുള്ള സര്‍ക്കാരിന്റെ നിര്‍ദേശം അംഗീകരിച്ചു. മരുന്നുകളുടെ കാര്യത്തില്‍ ഈ ബോര്‍ഡാണ് സര്‍ക്കാരിന് ഉപദേശം നല്‍കുന്നത്. ഈ അംഗീകാരത്തിനുശേഷം, ഒടിസി വിഭാഗത്തെക്കുറിച്ച്‌ ധാരാളം ചര്‍ച്ചകള്‍ നടന്നു, അതിനുശേഷം 16 മരുന്നുകള്‍ അംഗീകരിക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ മരുന്നുകളും ഇതില്‍ ഉള്‍പെടുത്തുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വ്യവസ്ഥ അംഗീകരിക്കണം

ഒടിസി കാറ്റഗറി നടപ്പാക്കാന്‍ സർക്കാർ ചില നിബന്ധനകളും വെച്ചിട്ടുണ്ട്. ഇത് പ്രകാരം, ഒടിസി വിഭാഗത്തിലുള്ള മരുന്നുകള്‍ അഞ്ച് ദിവസത്തിനുള്ളിലെ കാലയളവിലേക്ക് മാത്രമേ മരുന്ന് സ്റ്റോറുകളില്‍ വില്‍ക്കാന്‍ കഴിയൂ. കൂടാതെ, അഞ്ച് ദിവസം മരുന്ന് കഴിച്ചിട്ടും രോഗിക്ക് ആശ്വാസം ലഭിക്കുന്നില്ലെങ്കില്‍, രോഗി ഡോക്ടറെ സമീപിക്കേണ്ടത് ആവശ്യമാണ്. ഓരോ പാക്കിലും രോഗിക്ക് ആവശ്യമായ വിവരങ്ങള്‍ അടങ്ങിയിരിക്കണം.



Read More in India

Comments

Related Stories