കോവിഡ് മരണം: മാര്‍ഗരേഖ തയ്യാറായി; ഒക്ടോബര്‍ 10 മുതല്‍ അപേക്ഷിക്കാം
4 years, 2 months Ago | 426 Views
സംസ്ഥാനത്തെ കോവിഡ് മരണങ്ങളില്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മാര്‍ഗരേഖ തയ്യാറായി. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചു കോവിഡ് ബാധിച്ചു 30 ദിവസത്തിനുള്ളില്‍ ഉണ്ടാകുന്ന മരണങ്ങള് എല്ലാം കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചു കൊണ്ടുള്ളതാണ് മാര്‍ഗരേഖ.
കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്കാന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കും. എഡിഎം, ഡിഎംഒ, ഡിസ്ട്രിക്ട് സര്‍വൈലന്‍സ് ടീം മെഡിക്കല്‍ ഓഫിസര്‍, മെഡിക്കല്‍ കോളേജ് മെഡിസിന് വിഭാഗം തലവന്‍, പൊതുജനാരോഗ്യ വിദഗ്ധന്‍ എന്നിവരാകും സമിതിയിലെ അംഗങ്ങള്‍.
മരണപ്പെട്ടവരുടെ ബന്ധുക്കള്‍ രേഖകള്‍ സഹിതം ജില്ലാ കലക്ടര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയില്‍ 30 ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നും നിര്‍ദേശമുണ്ട്.
ഒക്ടോബര്‍ 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപയാണ് നഷ്ടപരിഹാരം ലഭിക്കുക. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു.
പുതിയ മാര്‍ഗരേഖ പ്രകാരം മരണപട്ടികയിലും മാറ്റമുണ്ടാകും. പട്ടികയില്‍ ഉള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ ഡെത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലില്‍ സൗകര്യമുണ്ട്. ജില്ലാ തലത്തിലുള്ള കോവിഡ് മരണം നിര്‍ണയിക്കുന്ന സമിതിയാണ് ഇതു സംബന്ധിച്ച രേഖകള്‍ നല്‍കുക.
Read More in Health
Related Stories
മെഡിക്കൽ കോളേജിൽ പോകാതെ ഇനി സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ
3 years, 7 months Ago
കുഞ്ഞുങ്ങളില്‍ ആര്.എസ്.വി. രോഗം; നടപടി തുടങ്ങി ആരോഗ്യവകുപ്പ്
4 years, 1 month Ago
നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കി ആരോഗ്യമന്ത്രാലയം
1 year, 6 months Ago
കനിവ് തേടുന്നവർ
2 years, 7 months Ago
കോവിഡ് ലക്ഷണമില്ലാത്തവര്‍ 7 ദിവസത്തിനുശേഷം ജോലിക്കെത്തണം
4 years, 2 months Ago
നാട്ടറിവ് (വീട്ടുവളപ്പിലെ ഔഷധസസ്യങ്ങൾ)
4 years, 7 months Ago
ടെെപ്പ് 2 പ്രമേഹത്തെ അകറ്റാന്‍ വ്യായാമം ശീലമാക്കൂ
4 years, 7 months Ago
Comments