Tuesday, July 8, 2025 Thiruvananthapuram

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് വലിയ ഭീഷണി

banner

3 years, 2 months Ago | 311 Views

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് ഉണ്ടായിരിക്കുന്ന വലിയ ഭീഷണിയെക്കുറിച്ച്‌ ഇന്ത്യന്‍ കമ്പ്യൂട്ടർ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) മുന്നറിയിപ്പ് നല്‍കി.

ഡെസ്‌ക്ടോപ്പിനായുള്ള ക്രോം ബ്രൗസറിലെ ചില പ്രധാന കേടുപാടുകള്‍ സൈബര്‍ ക്രൈം നോഡല്‍ ഏജന്‍സി എടുത്തുകാണിച്ചു.

ക്രോം ഉപയോക്താക്കള്‍ ഉടന്‍ തന്നെ ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. ഗൂഗിള്‍ ഈ കേടുപാടുകള്‍ അംഗീകരിക്കുകയും ഒരു സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് വഴി ഇതിനൊരു പരിഹാരം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

101.0.4951.41-ന് മുമ്പുള്ള ഗൂഗിള്‍ ക്രോം പതിപ്പിനെ സോഫ്റ്റ്വെയറിലെ ഒരു പുതിയ പോരായ്മ ബാധിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. പ്രധാനമായും ഡെസ്‌ക്ടോപ്പ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ ഭീഷണി.

വിന്‍ഡോസ്, മാക്, ലിനക്‌സ് എന്നിവയില്‍ കേടുപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിന്‍ഡോസ്, മാക്, ലിനക്‌സ് എന്നിവയ്ക്കായി ഗൂഗിള്‍ അപ്ഡേറ്റ് പുറത്തിറക്കാന്‍ തുടങ്ങി. വരും ദിവസങ്ങളിലോ ആഴ്ചകളിലോ അപ്ഡേറ്റ് എല്ലാ ഉപയോക്താക്കളിലും എത്തും.

അപ്ഡേറ്റ് ലഭ്യമാകുമ്പോള്‍, ബ്രൗസര്‍ സ്വയമേവ അപ്ഡേറ്റ് ചെയ്യപ്പെടും. എന്നാല്‍ ഇത് സംഭവിച്ചില്ലെങ്കില്‍, ഇനിപ്പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

ഘട്ടം 1 : ക്രോം ബ്രൗസര്‍ തുറക്കുക

ഘട്ടം 2 : വലത് കോണിലേക്ക് പോയി മൂന്ന് ഡോട്ടുകളുടെ ഐക്കണില്‍ ക്ലിക്കുചെയ്യുക

ഘട്ടം 3 : ഡ്രോപ്പ് ഡൗണ്‍ മെനുവില്‍, സെറ്റിങ്‌സ് ഓപ്ഷന്‍ കണ്ടെത്തുക

സ്റ്റെപ്പ് 4 : ഹെല്‍പ്പ് ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് ഗൂഗിള്‍ ക്രോം ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

ഘട്ടം 5 : ഏറ്റവും പുതിയ അപ്ഡേറ്റ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാനാവും.



Read More in Technology

Comments