Wednesday, April 16, 2025 Thiruvananthapuram

വംശനാശം സംഭവിച്ച ഗുഹാകാലത്തെ സിംഹക്കുട്ടിയുടെ മമ്മി; 40,000 വര്‍ഷത്തിലധികം പഴക്കമെന്ന് വിദഗ്ധര്‍

banner

3 years, 8 months Ago | 351 Views

വംശനാശം സംഭവിച്ച ഗുഹാകാലത്തെ സിംഹക്കുട്ടിയുടെ ഒരു മമ്മി കണ്ടെത്തിയിരിക്കുകയാണ് സ്റ്റോക്ഹോമിലെ സെന്റര്‍ ഫോര്‍ പാലിയോജെനെറ്റിക്സ് വിദഗ്ധര്‍. 40,000 വര്‍ഷത്തിലധികമാണ് ഇതിന്റെ പഴക്കമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ലൈഫ് സയന്‍സ് റിപ്പോർട്ട് ചെയ്തത് അനുസരിച്ച്‌, മാമോത്ത് ദന്തവേട്ടക്കാരാണ് ഇത് കണ്ടെത്തിയത്. ഏകദേശം നാല് വര്‍ഷം മുമ്പ് 2017 -ല്‍ സൈബീരിയയിലെ യാകുട്ടിയയിലെ ഉരുകുന്ന പെര്‍മാഫ്രോസ്റ്റില്‍ ഒരു സിംഹത്തിന്റെ അവശിഷ്ടം കണ്ടെത്തിയിരുന്നു. സ്പാര്‍ട എന്ന് ഇതിന് പേര് നല്‍കി. 2018 -ല്‍ വെറും 50 അടി അകലെ ഒരു ആണ്‍സിംഹത്തെയും കണ്ടെത്തി. ബോറിസ് എന്നാണ് ഇതിന് പേര് നല്‍കിയത്. വര്‍ഷങ്ങളോളമാണ് ഇതിന് മേലുള്ള പഠനം നടന്നത്. വംശനാശം സംഭവിച്ച സിംഹക്കുട്ടികളുടെ ശരീരഘടനയെക്കുറിച്ച്‌ ഇതുവരെ കാണാത്ത വിശദാംശങ്ങളില്‍ പഠിക്കാന്‍ കഴിയുന്നത് ഇതാദ്യമാണെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി.

ബോറിസും സ്പാര്‍ടയും തണുത്തുറഞ്ഞ താപനിലയില്‍ കണ്ടെത്തിയപ്പോള്‍ വളരെ ചെറുപ്പമായിരുന്നു. റേഡിയോകാര്‍ബണ്‍ ഡേറ്റിംഗ്, എക്സ്-റേ ഇമേജിംഗ്, ഭാഗിക ഡിഎന്‍എ സീക്വന്‍സിംഗ് എന്നിവ കുഞ്ഞുങ്ങള്‍ക്ക് ഒന്നോ രണ്ടോ മാസം മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ മരിക്കുമ്പോള്‍ എന്നും കണ്ടെത്തി.

അതിശയിപ്പിക്കുന്ന കാര്യം എന്തെന്നാല്‍, രണ്ട് കുഞ്ഞുങ്ങളും പരസ്പരം അടുത്തിരിക്കുന്ന രീതിയിലാണ് കണ്ടെത്തിയതെങ്കിലും അവയുടെ മരണകാലങ്ങള്‍ തമ്മില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളുടെ വ്യത്യാസമുണ്ട്. 28,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്പാര്‍ട മരിച്ചുവെങ്കില്‍, 43,000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബോറിസ് മരിച്ചത്.

ഗുഹയിലാവാം ഈ സിംഹങ്ങള്‍ കഴിഞ്ഞിരുന്നത്. ഗുഹയുടെ തകര്‍ച്ച അവയുടെ മരണത്തിലേക്ക് നയിച്ചിട്ടുണ്ടാകാം എന്നാണ് പഠനം പറയുന്നത്.



Read More in Environment

Comments