5 തസ്തികകളിൽ ഓൺലൈൻ പരീക്ഷ നടത്താൻ പി.എസ്.സി

4 years, 3 months Ago | 389 Views
അഞ്ചു തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്താൻ പിഎസ്‌സി യോഗം തീരുമാനിച്ചു.
ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൽറ്റന്റ് (അനസ്തീസിയ – ഈഴവ / തീയ / ബില്ലവ), നിയമസഭാ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം – മുസ്‌ലിം), മ്യൂസിയം ആൻഡ് സൂ വകുപ്പിൽ ആർട്ടിസ്റ്റ് മോഡലർ, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ഗാന്ധിയൻ സ്റ്റഡീസ്), പൊലീസിൽ (മോട്ടർ ട്രാൻസ്പോർട്ട് വിങ്) മോട്ടർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടർ തസ്തികകളിലേക്കാണ് ഓൺലൈൻ പരീക്ഷ.
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ–സംസ്കൃതം – എൽസി/എഐ), ആരോഗ്യ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നിഷ്യൻ ഗ്രേഡ് 2 (പട്ടികജാതി), വയനാട്, കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്–എൽപിഎസ്– പട്ടികജാതി, വിശ്വകർമ), കണ്ണൂർ ജില്ലയിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം– എസ്ഐയുസി നാടാർ), കോഴിക്കോട് ജില്ലയിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു– പട്ടികജാതി) എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും.
കോളജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളജുകൾ) സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരളനടനം), കൃഷി വകുപ്പിൽ അഗ്രികൾചർ ഓഫിസർ (ധീവര), വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും തസ്തികമാറ്റം മുഖേനയും) എന്നീ തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. മരാമത്ത് വകുപ്പിൽ (ഇലക്ട്രിക്കൽ വിങ്) ലൈൻമാൻ (പട്ടികവർഗം) തസ്തികയിലേക്കു സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ഓൺലൈൻ / ഒഎംആർ പരീക്ഷ നടത്തും.
Read More in Opportunities
Related Stories
ഡിജിറ്റൽ സർവകലാശാലയിൽ അവസരം
4 years, 3 months Ago
ബിരുദതലത്തില്‍ ശാസ്ത്രം പഠിക്കാം : 80,000 രൂപയുടെ വാര്‍ഷിക സ്കോളര്‍ഷിപ്പ്.
3 years, 6 months Ago
പൊതുമേഖല ബാങ്കുകളില്‍ സ്പെഷലിസ്റ്റ് ഓഫിസറാകാന്‍ അവസരം.
3 years, 7 months Ago
187 തസ്തികകളിൽ അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി.
3 years, 7 months Ago
അസിസ്റ്റന്റ് മാനേജർ ആകാം
4 years Ago
നോളജ് ഇക്കോണമി മിഷൻ ഓൺലൈൻ തൊഴിൽമേളയ്ക്കു തുടക്കമായി
3 years, 6 months Ago
തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു
3 years, 10 months Ago
Comments