അടുത്തറിയാം ലക്ഷദ്വീപിനെ
.jpg)
4 years Ago | 455 Views
ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ് തീരത്തുനിന്നും 200 മുതൽ 440 കി.മീറ്റർ അകലെയുള്ള ദ്വീപസമൂഹമാണ് ലക്ഷദ്വീപ്. 32 ച. കി.മീറ്റർ മാത്രം വിസ്തീർണ്ണമുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതാണ്. ജനവാസമുള്ളതും ഇല്ലാത്തതുമായ അനേകം പവിഴപ്പുറ്റുകളുടെ സമൂഹമാണ് ഇത്. കേരളത്തിന് പടിഞ്ഞാറ് മാലിദ്വീപുകൾക്ക് വടക്കായി അറബിക്കടലിലാണ് ഈ ദ്വീപുകളുടെ സ്ഥാനം.
കേരളത്തിലെ ജനങ്ങളുമായി വംശീയ സാദൃശ്യമുള്ളവരാണ് ലക്ഷദ്വീപ് നിവാസികൾ. മലയാളമാണ് ഔദ്യോഗിക ഭാഷ. എന്നാൽ മിനിക്കോയ് ദ്വീപിൽ മാത്രം സമീപരാജ്യമായ മാലിദ്വീപിലെ ഭാഷകളുമായി സാമ്യമുള്ള 'മഹൽ' ഭാഷയാണ് സംസാരിക്കുന്നത്. സാംസ്കാരികമായും മിനിക്കോയി ദ്വീപിന് മാലിദ്വീപിനോടാണ് സാദൃശ്യം. ജനങ്ങളിൽ 90 ശതമാനവും ഇസ്ലാംമതക്കാരാണ്. ബാക്കി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജോലിക്കായി എത്തിയിട്ടുള്ള വിവിധ മതക്കാരും.
ചരിത്രം പരിശോധിച്ചാൽ എ.ഡി ആറാം നൂറ്റാണ്ടിൽ ബുദ്ധമതക്കാർ ഇവിടെ ഉണ്ടായിരുന്നതായി കാണാം. എട്ടാം നൂറ്റാണ്ടിൽ അത് മുസ്ലിം സ്വാധീനത്തിലായി. 1949ൽ പോർച്ചുഗീസുകാർ ഇവിടെ ഒരു കോട്ട സ്ഥാപിച്ചുവെങ്കിലും നാട്ടുകാർ അവരെ ഒഴിപ്പിച്ചു.
ദ്വീപുകളിൽ ജനവാസം ഉള്ളവ- അഗത്തി, അമിനി, അന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്ഫാത്, കടമത്ത്, കവറാത്തി, കൽപ്രനി, കിൽത്താൻ, മിനിക്കോയ് എന്നിവയാണ്. ജനവാസം ഇല്ലാത്തവ- കൽപിടി, തണ്ണകര, ചെറിയ പരളി, വലിയ പരളി, പക്ഷിപ്പിട്ടി, സുഹേലി വലിയകര, സുഹേലി ചെറിയകര, തിലാക്കം, കോടിത്തല, ചെറിയപിട്ടി, വലിയ പിട്ടി, ചെറിയം, വിരിംഗിലി, വലിയപാണി, ചെറിയപാണി എന്നിവയാണ്. ജനവാസമുള്ളവയിൽ ബംഗാരം ഒഴികെയുള്ള പ്രദേശങ്ങളിലെ സംസാരഭാഷ 'ജസരി'. ലിപി മലയാളത്തിന്റേത് തന്നെയാണ്.
ഔദ്യോഗികമായി ലക്ഷദ്വീപിൽ 12 പവിഴപ്പുറ്റുകളും മൂന്ന് ശൈലസേതുക്കളും 5 തീരങ്ങളും ഉൾപ്പെടുന്നുണ്ട്. ശൈലസേതുക്കൾ പവിഴപുറ്റുകൾ തന്നെയാണ്. ചെറിയൊരു ഭാഗം മാത്രം വെള്ളത്തിനു മുകളിൽ കാണാൻ കഴിയുന്നവയാണ്.
നാളികേരമാണ് ദ്വീപിലെ പ്രധാന കാർഷികോൽപന്നം 2598 ഹെക്‌ടർ നിലത്ത് തെങ്ങുകൃഷിയുണ്ട്. ഒരു ഹെക്ടറിൽ നിന്നും ഏതാണ്ട് 22,300 ഓളം നാളികേരം ലഭിക്കുന്നുണ്ട്. കയർ, കൊപ്ര തുടങ്ങിയവയുടെ ഉൽപാദനവും കയറ്റുമതിയും ദ്വീപിന്റെ പ്രധാന വരുമാന സ്രോതസ്സാണ്. മാത്സ്യബന്ധനവും മറ്റൊരു പ്രധാന വരുമാനമാർഗമാണ്.
1956 നവംബർ 1 നാണ് മദ്രാസ് പ്രോവിഡൻസിൽ നിന്നും വേർപെടുത്തി ഈ പ്രദേശത്തിന് യൂണിയൻ ടെറിട്ടറി എന്ന പദവി നൽകിയത്. 1973 ലക്ഷദ്വീപ് എന്ന് നാമകരണം ചെയ്തു.
മലിനമാകാത്ത വായുവും വെള്ളവും ആധുനിക സൗകര്യങ്ങളും പ്രകൃതി സൗന്ദര്യവും ഹൃദയകാരികളായ ലാഗൂണുകളുടെ പ്രത്യേകതയും സ്കൂബ ഡൈവിങ്ങിനുള്ള സൗകര്യവും ടൂറിസ്റ്റുകളെ ഏറെ ആകർഷിക്കുന്നുണ്ട്. കൂടാതെ അന്തരീക്ഷതാപനില 20 ഡിഗ്രി മുതൽ 30 ഡിഗ്രി സെൽഷ്യസിന് ഉള്ളിൽ നിൽക്കുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്.
കൊച്ചിയിൽ നിന്നും 450 കി. മീറ്റർ ദൂരത്തുള്ള അഗത്തി ദ്വീപിൽ കൂടി മാത്രമേ ലക്ഷദ്വീപിലേക്ക് പ്രവേശിക്കാൻ സാധിക്കൂ. ഇന്ത്യൻ പ്രസിഡന്റ് നിയമിക്കുന്ന അഡ്മിനിസ്ട്രേറ്റർ ആണ് ലക്ഷദ്വീപിന്റെ ഭരണം നടത്തുന്നത്. സബ് ഡിവിഷനുകളായി തിരിച്ചിട്ടുള്ള ജില്ലയാണ് ലക്ഷദ്വീപിലുള്ളത്. കേരള ഹൈകോർട്ടിന്റെ അധികാര പരിധിയിലാണ് ലക്ഷദ്വീപും.
Read More in India
Related Stories
അടച്ചിടല്‍കാലം; നൽകാത്ത സേവനത്തിന് സ്കൂളുകൾ ഫീസ് ഈടാക്കരുത് -സുപ്രീംകോടതി
4 years, 2 months Ago
ഇന്ത്യയുടെ ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
3 years, 6 months Ago
കോവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് മാസം 4000 രൂപ; പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി.
3 years, 2 months Ago
സ്വാതന്ത്ര്യദിനത്തിൽ രാജ്യത്ത് 5ജി സേവനം തുടങ്ങിയേക്കും.
3 years, 8 months Ago
Comments