ഇലക്ട്രിക് വാഹനങ്ങളിലെ തിപിടുത്തം: പുതിയ വാഹനങ്ങള്‍ പുറത്തിറക്കരുതെന്ന് കേന്ദ്രം
3 years, 11 months Ago | 735 Views
ഇന്ത്യയിലെ ഇലക്ട്രിക് വാഹന മേഖലയ്ക്ക് വന്‍ തിരിച്ചടി. സമീപകാലത്തുണ്ടായ തീപിടിത്ത സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ വാഹനങ്ങള്‍ പുറത്തിറക്കരുതെന്ന് ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ തീപിടിക്കുന്ന സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയം വിളിച്ച യോഗത്തിലാണ് നിര്‍മ്മാതാക്കളെ ഇക്കാര്യം അറിയിച്ചത്. തെറ്റായ നിര്‍മ്മാതാക്കളില്‍ നിന്ന് പിഴ ഈടാക്കാനും വാഹനങ്ങള്‍ നിര്‍ബന്ധിതമായി തിരിച്ചുവിളിക്കാനും കേന്ദ്രത്തെ അനുവദിക്കുന്ന മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ചും നിര്‍മ്മാതാക്കളെ ഓര്‍മ്മിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചും അവ തടയാന്‍ ആവശ്യമായ നടപടികളെക്കുറിച്ചും വ്യക്തത ലഭിക്കുന്നതുവരെ പുതിയ വാഹനങ്ങള്‍ പുറത്തിറക്കുന്നതില്‍ നിന്ന് ഇവി നിര്‍മ്മാതാക്കളെ തടഞ്ഞിരിക്കുന്നത്. തീപിടിത്തം എങ്ങനെ തടയാമെന്നതിനെക്കുറിച്ചും ഉപഭോക്താക്കളെ ബോധവത്കരിക്കാനും ഗതാഗത മന്ത്രാലയം ഇവി നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വാഹനാപകടങ്ങളില്‍ ചിലരുടെ ജീവന് പൊലിഞ്ഞതിനെത്തുടര്‍ന്ന് തകരാര്‍ സംഭവിച്ച ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ സ്വമേധയാ തിരിച്ചുവിളിക്കാന്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഒല, ഒകിനാവ, പ്യുവര്‍ ഇവി എന്നിവ വിറ്റഴിച്ച ഏകദേശം 7,000 ഇ-ഇരുചക്ര വാഹനങ്ങള്‍ തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ടുണ്ട്.
Read More in India
Related Stories
രാജീവ് ഗാന്ധിയുടെ പേരില്‍ പുരസ്കാരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍.
4 years, 7 months Ago
ഇന്ത്യയുടെ നാല്‍പ്പത്തിയെട്ടാമത് ചീഫ് ജസ്റ്റിസായി എൻ.വി. രമണ
4 years, 11 months Ago
‘കാട്ടിൽ’ ഒരു ഐടി പാർക്ക്; രാജ്യത്തെ ആദ്യ സോഫ്റ്റ്വെയർ ഫോറസ്റ്റ് ക്യാംപസ്
3 years, 8 months Ago
ഏപ്രിൽ 11 മുതൽ ജോലി സ്ഥലങ്ങളിലും വാക്സിൻ
4 years, 11 months Ago
Comments