Thursday, April 10, 2025 Thiruvananthapuram

ലോകത്തിലെ ആദ്യ മലേറിയ വാക്സിന് അംഗീകാരം ; ലോകാരോഗ്യ സംഘടന

banner

3 years, 5 months Ago | 600 Views

ലോകത്തിലെ ആദ്യ മലേറിയ വാക്സിന് അംഗീകാരം നല്‍കി ലോകാരോഗ്യ സംഘടന (WHO). കുട്ടികള്‍ക്കുള്ള ആര്‍ടിഎസ്, എസ്/എഎസ് 01 മലേറിയ പ്രതിരോധ വാക്സിനാണ് അംഗീകാരം ലഭിച്ചത്. ലോകത്തിലെ ആദ്യത്തെ മലേറിയ വാക്സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ ഡബ്ല്യൂഎച്ച്‌ഒ ശുപാര്‍ശ ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ് അറിയിച്ചു. ഇത് ചരിത്രനിമിഷമെന്നും ഡബ്ല്യുഎച്‌ഒ തലവന്‍ വ്യക്തമാക്കി.

പ്രതിവര്‍ഷം 4,00,000 പേരാണ് മലേറിയ ബാധിച്ച്‌ മരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ആഫ്രിക്കയിലെ കുട്ടികളാണ്.  ജലത്തില്‍ വളരുന്ന അനോഫിലസ് പെണ്‍ കൊതുകുകളാണ് മലേറിയ പരത്തുന്നത്. ദീര്‍ഘകാലമായി കാത്തിരുന്ന ഈ മലേറിയ വാക്‌സിന്‍ ശാസ്ത്രത്തിന്റെയും കുട്ടികളുടെ ആരോഗ്യത്തിന്റെയും മലേറിയ നിയന്ത്രണത്തിന്റെയും കാര്യത്തിലുള്ള ഒരു മുന്നേറ്റമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 

മലേറിയ തടയുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ കൂടാതെ ഈ വാക്‌സിന്‍ ഉപയോഗിച്ച് ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയും- ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ട്വീറ്റില്‍ പറയുന്നു.



Read More in Health

Comments