വാഴക്കൂമ്പ് തോരൻ
4 years, 1 month Ago | 484 Views
ചേരുവകൾ
ചെറുതായി കൊത്തി അരിഞ്ഞ വാഴക്കൂമ്പ് 1 എണ്ണം
തേങ്ങാ ചിരകിയത് 1 /2 കപ്പ്
പച്ചമുളക് അരിഞ്ഞത് 5
ഉണക്ക മുളക് 2
കറിവേപ്പില 1 തണ്ട്
കടുക് 1 ടീസ്പൂൺ
ഉഴുന്നുപരിപ്പ് 1 ടീസ്പൂൺ
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
കായം 1/4 ടീസ്പൂൺ
ഉപ്പു രുചിയ്ക്ക് അനുസരിച്ചത്
എണ്ണ 1 ടേബിൾ സ്പൂൺ
വെള്ളം 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം അരിഞ്ഞ വാഴക്കൂമ്പിൽ ഉപ്പും തേങ്ങയും ചേർത്ത് 30 മിനിറ്റ് വയ്ക്കണം.
ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് ഉഴുന്നിടണം. തവിട്ടുനിറം ആകുമ്പോൾ കടുകും കറിവേപ്പിലയും ഇതിലേക്ക് ചേർക്കുക.
കടുകു പൊട്ടാൻ തുടങ്ങിയാൽ വാഴക്കൂമ്പ് ചേർത്ത് നന്നായി ഇളക്കുക. പച്ചമുളകും ഉണങ്ങിയ ചുവന്ന മുളകും ചേർത്ത് ഇളക്കുക. 1/4 കപ്പ് വെള്ളം ഒഴിച്ച് 6 -8 മിനിറ്റ് മൂടി വച്ച് വേവിക്കുക. ശേഷം കായം ചേർത്ത് ഇളക്കി വാങ്ങി വയ്ക്കുക.
Read More in Recipes
Related Stories
മാമ്പഴം കൊണ്ട് നാടൻ രസം
4 years, 9 months Ago
മുരിങ്ങ ഇല കറി
4 years, 10 months Ago
കൃത്രിമ ചേരുവകൾ ഒന്നുമില്ലാതെ തക്കാളി ജാം
3 years, 10 months Ago
ഓട്സ് കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മസാല ദോശ
4 years, 7 months Ago
കുട്ടികളുടെ പ്രിയപ്പെട്ട പൊട്ടറ്റോ ചിപ്സ് ഈസിയായി വീട്ടിലുണ്ടാക്കാം.
3 years, 9 months Ago
കര്‍ക്കിടകത്തില്‍ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കാം പത്തിലത്തോരന്
4 years, 8 months Ago
ഈവനിംഗ് സനാക്സായി എഗ്ഗ് പൊട്ടറ്റോ കാസറോള്‍
3 years, 8 months Ago
Comments