Thursday, April 10, 2025 Thiruvananthapuram

കാഴ്ചയില്‍ കൗതുകമായി ചോക്ലേറ്റ് തവള

banner

3 years, 10 months Ago | 435 Views

കാഴ്ചയില്‍ തന്നെ മനസ്സിലാക്കാം ഇതൊരു സാധാരണ തവളയല്ല. കാരണം ശരീരം മുഴുവന്‍ ചോക്ലേറ്റ് നിറത്തില്‍ പൊതിഞ്ഞിരിക്കുന്ന ഒരു തവള. ഓസ്‌ട്രേലിയയിലാണ് വളരെ വ്യത്യസ്തമായ ഇത്തരത്തിലുള്ള തവളയെ കണ്ടെത്തിയിരിക്കുന്നത്. കാഴ്ചയില്‍ ചോക്ലേറ്റ് നിറത്തിലുള്ളതു കൊണ്ട് തന്നെ ഇവയെ ചോക്ലേറ്റ് തവള എന്നാണ് വിളിക്കുന്നത്. ലിറ്റോറിയ മിറ എന്നാണ് ഈ തവളയുടെ ശാസ്ത്രീയ നാമം. ലത്തീന്‍ ഭാഷയില്‍ വിചിത്രം എന്നാണ് മിറയുടെ അര്‍ത്ഥം.

ന്യൂഗിനിയ ദ്വീപിലെ ചതുപ്പുനിലങ്ങളില്‍ നി്ന്നാണ് ചോക്ലേറ്റ് നിറത്തിലുള്ള വളരെ വ്യത്യസ്തമായ ഈ തവളയെ ഓസ്‌ട്രേലിയന്‍ ജന്തുശാസ്ത്രജ്ഞനും സൗത്ത് ഓസ്‌ട്രേലിയന്‍ മ്യൂസിയത്തിലെ സ്‌പെഷലിസ്റ്റുമായ സ്റ്റീവ് റിച്ചാര്‍ഡ് കണ്ടെത്തിയത്.  ഈ പ്രദേശത്ത് ആയതു കൊണ്ടാകാം ഇത് ഇത്രകാലവും ആരുടെയും ശ്രദ്ധയില്‍ പെടാതിരുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. എട്ട് സെന്റീമീറ്റര്‍  വരെ വലിപ്പം എത്തുന്നവയാണ് ഈ ചോക്ലേറ്റ് തവളകള്‍.

തിളങ്ങുന്ന ചോക്ലേറ്റ് നിറമുള്ള തൊലി ഒഴിച്ചാല്‍ നാം സാധാരണയായി കണ്ടുവരുന്ന ഗ്രീന്‍ ഫ്രോഗ് എന്ന പച്ചത്തവളയില്‍ നിന്നും വേറൊരു വ്യത്യാസങ്ങള്‍ ഒന്നും തന്നെയില്ല. അവയുടെ അതേ കുടുംബത്തില്‍ പെട്ടതാണ് ഈ ചോക്ലേറ്റ് തവളയും. സാധാരണ കാണുന്നവയില്‍ നിന്നും വ്യത്യസ്തമായ ഈ ചോക്ലേറ്റ് തവള വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.



Read More in Environment

Comments