പഴത്തൊലിയുടെ ഔഷധ ഗുണങ്ങള്‍
.jpg)
4 years Ago | 443 Views
പഴം കഴിച്ചു കഴിഞ്ഞ് അതിന്റെ തൊലി വെറുതെ വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്. എന്നാലിനി തൊലി വെറുതെ കളയാന്‍ വരട്ടെ, തൊലി കൊണ്ടും നിരവധി ഉപയോഗങ്ങള്‍ ഉണ്ട്. പഴത്തെക്കാളധികം ഗുണങ്ങള്‍ പഴത്തൊലിയിലുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പഴത്തൊലിയുടെ ചില ഉപയോഗങ്ങള്‍ ഇങ്ങനെയാണ്.
പഴത്തൊലിയുടെ ഉള്‍ക്കാമ്പ് ദിവസവും പല്ലില്‍ ഉരക്കുന്നത് പല്ലിന് കൂടുതല്‍ വെണ്മ സമ്മാനിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം എന്നിവയുടെ സാന്നിദ്ധ്യമാണ് പല്ല് വെളുക്കാന്‍ സഹായിക്കുന്നത്.
ഷൂ പോളിഷായി ഉപയോഗിക്കാം. തൊലിയുടെ ഉള്‍ഭാഗം ഷൂസില്‍ ഉരസിയതിനു ശേഷം വൃത്തിയുള്ള തുണി വച്ച് തുടച്ചെടുക്കുക. നിങ്ങളുടെ ഷൂസ് മുന്‍പത്തേതിലും അധികം തിളങ്ങും.
തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചില്‍ മാറ്റാന്‍ നല്ലതാണ്. ഇങ്ങനെ ചെയ്ത് നിമിഷ നേരത്തിനുള്ളില്‍ തന്നെ വ്യത്യാസം മനസിലാക്കാം.
ചെടികള്‍ക്ക് നല്ലൊരു വളമാണിത്. പഴത്തൊലി ചെടിയുടെ വളര്‍ച്ചയെ ദ്രുതഗതിയിലാക്കുന്നു. കംപോസ്റ്റ് ചെയ്ത് മണ്ണിലിടുന്നതാണ് ഉത്തമം.
സ്മൂത്തി ഉണ്ടാക്കാനും ഉണക്കി ഉപ്പേരി പോലെ വറുത്തെടുക്കുവാനും നല്ലതാണ്.
Read More in Health
Related Stories
പുതിയ കോവിഡ് വകഭേദം; പരക്കേ ആശങ്ക
3 years, 8 months Ago
സൈകോവ് ഡി വാക്സിന് അനുമതി; സൂചി കൊണ്ട് കുത്തിവയ്പ്പില്ല
3 years, 11 months Ago
May 8 - ലോക തലാസ്സീമിയ ദിനം
4 years, 3 months Ago
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍
3 years, 1 month Ago
Comments