നവജാതശിശുക്കൾക്ക് ആരോഗ്യ തിരിച്ചറിയൽകാർഡ് നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

3 years, 2 months Ago | 478 Views
നവജാതശിശുക്കള്‍ക്കും പതിനെട്ടുവയസ്സിന് താഴെയുള്ളവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍കാര്‍ഡ് നല്‍കാന്‍ കേന്ദ്രം പദ്ധതിയിടുന്നു.
ആയുഷ്മാന്‍ ഭാരത് ആരോഗ്യ അക്കൗണ്ട് (എ.ബി.എച്ച്.എ.) പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയാണ് കാര്‍ഡുകള്‍ നല്‍കുക. ഇതിലെ അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് അച്ഛനമ്മമാര്‍ക്ക് കുട്ടികളുടെ ജനനംമുതലുള്ള ആരോഗ്യരേഖകള്‍ നിരീക്ഷിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ദേശീയ ആരോഗ്യ അതോറിറ്റി വികസിപ്പിക്കുന്നത്. ഇതുവഴി കുട്ടിക്ക് ജനനംമുതല്‍ ലഭ്യമായ പൊതുജനാരോഗ്യ സംവിധാനങ്ങള്‍, ഇന്‍ഷുറന്‍സ് പദ്ധതികള്‍, ആരോഗ്യപരിരക്ഷാ ആനുകൂല്യങ്ങള്‍ തുടങ്ങിയവ അപ്‌ലോഡ് ചെയ്യാന്‍ കഴിയും.
ആധാര്‍ നമ്പറില്ലാത്തവര്‍ക്കും പേരിട്ടിട്ടില്ലാത്ത കുഞ്ഞുങ്ങള്‍ക്കും ആരോഗ്യ തിരിച്ചറിയല്‍കാര്‍ഡിനും കേന്ദ്രത്തിന്റെ ആരോഗ്യപദ്ധതികള്‍ക്കും അര്‍ഹതയുണ്ട്. കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ 30 ദിവസംവരെ എടുത്തേക്കാം. എന്നാല്‍ പദ്ധതി നടപ്പാവുന്നതോടെ ഈ കാലയളവിനിടയില്‍ അച്ഛനമ്മമാര്‍ക്ക് നേരിട്ട് അവരുടെ എ.ബി.എച്ച്.എ. അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് കുഞ്ഞുങ്ങള്‍ക്കായി ആരോഗ്യ തിരിച്ചറിയല്‍കാര്‍ഡ് ഉണ്ടാക്കാന്‍ കഴിയും. പിന്നീട്,കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ്, ബാല്‍ ആധാര്‍ തുടങ്ങിയ തിരിച്ചറിയല്‍രേഖകള്‍ ലഭ്യമാകുന്നമുറയ്ക്ക് ഇവ കുട്ടിയുടെ ആരോഗ്യ അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്യാം.
Read More in Health
Related Stories
ലോകത്തിലെ ആദ്യ മലേറിയ വാക്സിന് അംഗീകാരം ; ലോകാരോഗ്യ സംഘടന
3 years, 10 months Ago
ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ കൂണ്
3 years, 2 months Ago
വേനൽക്കാലത്ത് ചർമ്മത്തിന് കരുതലും സംരക്ഷണവും
4 years, 4 months Ago
വായുവിലെ കൊറോണ വൈറസ് അഞ്ച് മിനറ്റ് ശക്തം; ആദ്യത്തെ രണ്ട് മിനറ്റില്‍ അതീവ അപകടകാരി
3 years, 7 months Ago
ദേശാടനക്കിളി കരയാറില്ല: പക്ഷിപ്പനി - കരുത്തും കരുതലും
4 years, 5 months Ago
കേരളത്തില്‍ പുതിയ ഡെങ്കി: ഡെന്‍വ് 2 വൈറസ്
3 years, 10 months Ago
Comments