Saturday, April 19, 2025 Thiruvananthapuram

തദ്ദേശീയമായി നിർമ്മിച്ച ആറാമത്തെ അന്തർവാഹിനി ഐ.എൻ.എസ്. വാഗ്ഷീർ നീറ്റിലിറക്കി

banner

2 years, 11 months Ago | 491 Views

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആറാമത്തെ സ്കോർപീൻ ക്ലാസ് അന്തർവാഹിനി ഐ.എൻ.എസ്. വാഗ്ഷീർ നീറ്റിലിറക്കി. തെക്കൻ മുംബൈയിലെ മസഗാവ് ഡോക്കിൽ നടന്ന ചടങ്ങിൽ പ്രതിരോധ സെക്രട്ടറി അജയ്‌കുമാറാണ് അന്തർവാഹിനി നീറ്റിലിറക്കിയത്. നാവികസേനയിലേക്ക് കമ്മിഷൻ ചെയ്യുന്നതിനുമുമ്പ് വാഗ്ഷീർ തുറമുഖത്തും കടലിലും കർശനപരിശോധനകൾക്കും പരീക്ഷണങ്ങൾക്കും വിധേയമാകും. ഇന്ത്യൻ മഹാസമുദ്രത്തിലെ ആഴക്കടൽ വേട്ടക്കാരനായ സാൻഡ് ഫിഷിന്റെ പേരിലാണ് ആറാമത്തെ അന്തർവാഹിനി അറിയപ്പെടുക. 1974 ഡിസംബറിലാണ് ആദ്യത്തെ അന്തർവാഹിനി വാഗ്ഷീർ കമ്മിഷൻചെയ്തത്. വർഷങ്ങൾനീണ്ട സേവനം പൂർത്തിയാക്കി 1997 ഏപ്രിലിൽ ഇത് ഡീകമ്മിഷൻ ചെയ്തു.

ഫ്രഞ്ച് നാവിക പ്രതിരോധ ഊർജ കമ്പനിയായ ഡി.സി.എൻ.എസ്. രൂപകല്പനചെയ്ത ആറ്‌ അന്തർവാഹിനികൾ നാവികസേനയുടെ പ്രോജക്ട്‌-75ന്റെ ഭാഗമായാണ് നിർമിക്കുന്നത്. അന്തർവാഹിനികൾ നിർമിക്കാനുള്ള ചുമതല മസഗാവ് ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സിനാണ് (എം.ഡി.എസ്.എൽ.). ഇതിൽ ഐ.എൻ.എസ്. കൽവരി, ഐ.എൻ.എസ്. ഖണ്ഡേരി, ഐ.എൻ.എസ്. വാഗിർ എന്നീ അന്തർവാഹിനികൾ 2021-ൽ നാവികസേനയ്ക്ക് കൈമാറി. 



Read More in India

Comments