Thursday, April 10, 2025 Thiruvananthapuram

ഇന്റര്‍നെറ്റ് ഇല്ലാതെ പിഎഫ് ബാലന്‍സ് പരിശോധിക്കാം

banner

3 years, 2 months Ago | 284 Views

സര്‍ക്കാര്‍ പിന്തുണയുള്ള ഒരു സേവിംഗ് സ്കീമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്‌ഒ). ഭാവിയിലെ സമ്പാദ്യത്തിനായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ഒരു തുക എടുക്കുന്നു.  ആറ് കോടിയിലധികം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്.

പിഎഫ് ബാലന്‍സ് അറിയുന്നതിനായി ഇപ്പോള്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്‌ഒ) ഔദ്യോഗിക വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ പരിശോധിക്കാന്‍ കഴിയും. ഇന്റര്‍നെറ്റ് ആക്സസ് ഇല്ലെങ്കിലോ?  എങ്ങനെ പരിശോധിക്കും?

നിങ്ങളുടെ ഫോണില്‍ നിന്ന് ഒരു നമ്പറിലേക്ക് മിസ്‌ഡ് കോള്‍ വഴിയോ SMS അയച്ചുകൊണ്ടോ നിങ്ങളുടെ PF ബാലന്‍സ് എളുപ്പത്തില്‍ പരിശോധിക്കാവുന്നതാണ്.

നിങ്ങളുടെ പിഎഫ് ബാലന്‍സ് (PF Balance) പരിശോധിക്കുന്നതിനുള്ള ചില വഴികള്‍

SMS വഴി:

നിങ്ങളുടെ EPFO ​​രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 7738299899 എന്ന നമ്പരിലേക്ക് 'EPFO UAN LAN' എന്ന് അയയ്ക്കുക. സന്ദേശത്തിലെ 'ലാന്‍'(LAN) നിങ്ങളുടെ ഭാഷയെ സൂചിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഇംഗ്ലീഷില്‍ വിവരങ്ങള്‍ വേണമെങ്കില്‍, LAN എന്നതിന് പകരം നിങ്ങള്‍ ENG എന്ന് എഴുതണം. അതുപോലെ ഹിന്ദിക്ക് HIN എന്നും തമിഴിന് ​​TAM എന്നും എഴുതണം.

മിസ്ഡ് കോളുകള്‍ വഴി:

നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 011 22901406 എന്ന നമ്പറില്‍ നിങ്ങള്‍ക്ക് എല്ലായ്പ്പോഴും ഒരു മിസ്ഡ് കോള്‍ നല്‍കാം.

UMANG ആപ്പ് വഴി

നിങ്ങള്‍ക്ക് ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടെങ്കില്‍, ആപ്പ് വഴി നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങളുടെ ഇപിഎഫ് ബാലന്‍സ് പരിശോധിക്കാം. ഇതിനായി UMANG AF തുറന്ന് EPFO ​​ക്ലിക്ക് ചെയ്യുക. ഇതില്‍ Employee Centric Services എന്നതില്‍ ക്ലിക്ക് ചെയ്ത് View Passbook എന്നതില്‍ ക്ലിക്ക് ചെയ്ത് UAN, Password എന്നിവ നല്‍കുക. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിങ്ങള്‍ക്ക് ഒരു OTP ലഭിക്കും. OTP നല്‍കിയ ശേഷം നിങ്ങള്‍ക്ക് ഇപിഎഫ് ബാലന്‍സ് കാണാം.

വെബ്സൈറ്റ് വഴി

നിങ്ങളുടെ പിഎഫ് ബാലന്‍സ് ഓണ്‍ലൈനായി പരിശോധിക്കാന്‍, EPF പാസ്ബുക്ക് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. നിങ്ങളുടെ UAN ഉം പാസ്‌വേഡും ഉപയോഗിച്ച്‌ ഈ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് ഡൗണ്‍ലോഡ് / വ്യൂ പാസ്‌ബുക്കില്‍ (View Passbook) ക്ലിക്ക് ചെയ്യുക. അപ്പോള്‍ പാസ്ബുക്ക് ഓപ്പണ്‍ ആയി ബാലന്‍സ് കാണാന്‍ സാധിക്കും.



Read More in India

Comments

Related Stories