വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍കുലീസിന് ദേശീയപാതയില്‍ സുരക്ഷിത ലാന്‍ഡിംഗ്
5 years Ago | 516 Views
വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍കുലീസ് വിമാനത്തിന് രാജസ്ഥാനിലെ ദേശീയപാതയില്‍ സുരക്ഷിത ലാന്‍ഡിംഗ്. സി-130 ജെ വിമാനമാണ് ജലോറിലെ ദേശീയപാതയില്‍ അടിയന്തരമായി ഇറക്കിയത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, എയര്‍ ചീഫ് മാര്‍ഷല്‍ ആര്.കെ.എസ് ഭദൂരിയ എന്നിവര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. മാര്മെറിലെ 925എ ദേശീയപാതയിലെ സാട്ടാ-ഗന്ധവ് വ എമര്‍ജന്‍സി ലാന്‍ഡിംഗ് സൗകര്യം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു കേന്ദ്രമന്ത്രിമാര്‍.
ഇതാദ്യമായാണ് വ്യോമസേന വിമാനത്തിന്റെ അടിയന്തര ലാന്‍ഡിംഗിന് ദേശീയപാത ഉപയോഗിക്കുന്നത്. സട്ടാ-ഗന്ധവ് സ്ട്രെക്ചിലെ മൂന്ന് കിലോമീറ്റര്‍ റോഡാണ് എമര്‍ജന്‍സി ലാന്‍ഡിംഗിനായി സജ്ജമാക്കിയത്.
Read More in India
Related Stories
ട്രൂകോളർ വേണ്ട; ഫോണിൽ വിളിക്കുന്നവരുടെ പേര് ഇനി അറിയാം
4 years, 4 months Ago
മുല്ലപ്പെരിയാര്‍ ഡാം വെള്ളിയാഴ്ച തുറക്കും, മുന്നൊരുക്കങ്ങള്‍ ശക്തം
4 years, 11 months Ago
റോഡ് മര്യാദകളെക്കുറിച്ചുള്ള നിർബന്ധിത തിയറി ക്ലാസ്സ്
4 years, 5 months Ago
2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ്
4 years, 8 months Ago
രാജ്യസഭാ തിരഞ്ഞെടുപ്പ് മാർച്ച് 31ന്
4 years, 6 months Ago
Comments