തിരിച്ചടവ് മുടങ്ങിയാൽ മൊബൈൽ ഫോൺ ‘ലോക്ക്’ ആകും; ധനകാര്യസ്ഥാപനങ്ങൾക്ക് റിസർവ് ബാങ്ക് അനുമതി
4 months Ago | 117 Views
വായ്പയെടുത്ത് വാങ്ങിയ മൊബൈൽ ഫോൺ, ടാബ്‌ലെറ്റ് തുടങ്ങിയ ഉപകരണങ്ങളുടെ തിരിച്ചടവ് മുടങ്ങിയാൽ, വായ്പ നൽകിയ ധനകാര്യസ്ഥാപനങ്ങൾക്ക് അവ ഭാഗികമായി ‘ലോക്ക്’ ചെയ്യാൻ റിസർവ്ബാങ്ക് അനുമതി നൽകും. ഇതുസംബന്ധിച്ച് കരടുചട്ടം പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചു. നിലവിൽ പല വായ്പാ സ്ഥാപനങ്ങളും ഇത്തരത്തിൽ ലോക്ക് ചെയ്യാറുണ്ടെങ്കിലും കൃത്യമായ ചട്ടമുണ്ടായിരുന്നില്ല.
വായ്പ തിരിച്ചുപിടിക്കുന്നതിനായി ഫോണുകൾ ലോക്ക് ചെയ്യാൻ അനുവദിക്കുന്നത് ഉപഭോക്താക്കളുടെ അവകാശങ്ങളെയും സ്വകാര്യതയെയും ബാധിച്ചേക്കുമെന്ന ആശങ്കകൾ നേരത്തെ ഉയർന്നിരുന്നു.ഫോൺ മേടിക്കാനുള്ള വായ്പയല്ലാത്ത, ജനറൽ വായ്പകൾ കുടിശികയായാൽ ഇത്തരത്തിൽ ഫോണിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ടായിരിക്കില്ല. ഫോണിൽ പ്രീ–ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകളിലൂടെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
വായ്പ കുടിശികയായി 90 ദിവസം കഴിഞ്ഞാൽ മാത്രമേ ഉപകരണങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനാകൂ. മൊബൈൽ ഫോൺ വായ്പകൾ കുടിശികയായി 60 ദിവസം കഴിഞ്ഞാൽ ധനകാര്യ സ്ഥാപനം നോട്ടിസ് നൽകണം. തുടർന്ന് 21 ദിവസം തിരിച്ചടവിന് അനുവദിക്കണം. എന്നിട്ടും പണമടച്ചില്ലെങ്കിൽ ഒരാഴ്ച കൂടി സമയം അനുവദിച്ച് രണ്ടാമത്തെ നോട്ടിസും നൽകണം. ഫോൺ ലോക്ക് ചെയ്യാൻ വായ്പാ കരാറിൽ ഉപഭോക്താവിന്റെ സമ്മതം വാങ്ങിയിട്ടുണ്ടെങ്കിൽ മാത്രമേ സ്ഥാപനങ്ങൾക്ക് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയൂ.
Read More in India
Related Stories
റോഡ് സുരക്ഷാ കർമപദ്ധതി സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമായി രാജസ്ഥാൻ
2 years, 2 months Ago
ഇന്ത്യയുടെ മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി അന്തരിച്ചു.
5 years, 5 months Ago
ചെങ്കോട്ടയിൽ പതാകയുയർത്തി പ്രധാനമന്ത്രി; നെഹ്റുവിനെയും പട്ടേലിനെയും അനുസ്മരിച്ചു
5 years, 1 month Ago
126 തരം മാർബിളുകൾ നിറയുന്ന പടുകൂറ്റൻ കൊട്ടാരം! ഇത് ഇന്ത്യയിലാണ്
5 years, 1 month Ago
സേനകൾക്ക് ആദരവായി സിന്ദൂർ വനം!
1 year, 4 months Ago
Comments