ധ്യാൻചന്ദ് കായിക സർവകലാശാലയ്‌ക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി
3 years, 11 months Ago | 424 Views
യു.പിയിലെ മീററ്റിൽ ലോകപ്രശസ്ത ഹോക്കി താരം ധ്യാൻചന്ദിന്റെ പേരിലുള്ള മേജർ ധ്യാൻചന്ദ് കായിക സർവകലാശാലയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. സർവകലാശാല മേജർ ധ്യാൻചന്ദിന് സമർപ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. 700 കോടി മുതൽമുടക്കിലാണ് സർവകലാശാല സ്ഥാപിക്കുന്നത്. രാജ്യത്തെ കായിക രംഗത്ത് അന്താരാഷ്‌ട്ര നിലവാരമുള്ള പരിശീലന സൗകര്യങ്ങളൊരുക്കുന്നത് ലക്ഷ്യമിട്ടാണ് കായിക സർവകലാശാല സ്ഥാപിക്കുന്നത്.
സിന്തറ്റിക് ഹോക്കി മൈതാനം, ഫുട്ബോൾ മൈതാനം, ബേസ്‌ബോൾ, വോളിബോൾ, ഹാന്‍ഡ്‌ബോൾ, കബഡി, ടെന്നീസ് കോർട്ടുകൾ, ജിംനേഷ്യം, നീന്തൽക്കുളം, സൈക്ലിംഗ് ട്രാക്ക്, മള്‍ട്ടിപർപ്പസ് ഹാൾ, ഷൂട്ടിംഗ്, സ്‌ക്വാഷ്, ഭാരോദ്വഹനം, ആർച്ചറി, കയാക്കിംഗ് തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് സർവകലാശാലയിൽ ഒരുക്കുക. 540 വീതം പുരുഷ, വനിതാ താരങ്ങളെ ഒരേസമയം പരിശീലിപ്പിക്കാനുള്ള സൗകര്യം സര്‍വകലാശാലയിലുണ്ടാവും.
Read More in India
Related Stories
ഇസ്രൊ വീണ്ടും വിക്ഷേപണത്തിന് ഒരുങ്ങുന്നു.
3 years, 10 months Ago
ഇന്ത്യയുടെ ഹര്നാസ് സന്ധു വിശ്വസുന്ദരി
4 years Ago
ആധാർ വഴി വായ്പകൾ നേടാം എളുപ്പത്തിൽ
3 years, 6 months Ago
ചെങ്കോട്ടയിൽ പതാകയുയർത്തി പ്രധാനമന്ത്രി; നെഹ്റുവിനെയും പട്ടേലിനെയും അനുസ്മരിച്ചു
4 years, 4 months Ago
Comments