സര്‍ദാര്‍ ധാം പദ്ധതി ഉദ്ഘാടനം സെപ്റ്റംബര്‍ 11 ന് ; അഹമ്മദാബാദില്‍ ഒരുങ്ങുന്നത് 2000 വിദ്യാര്‍ത്ഥിനികള്‍ക്കുള്ള താമസം
.jpg)
3 years, 7 months Ago | 298 Views
പെണ്‍കുട്ടികളുടെ സംരക്ഷണത്തെ ലക്ഷ്യമാക്കിയുള്ള രാജ്യത്തെ ഏറ്റവും വലിയ പദ്ധതിയുടെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സര്‍ദാര്‍ ധാം എന്ന പേരിലെ പദ്ധതിക്ക് തുടക്കമിടുന്നത്. പെണ്‍കുട്ടികളുടെ പഠനവും താമസവും സഹിതം അത്യാധുനിക സൗകര്യമാണ് ഒരുങ്ങുന്നത്. ഒരേ സമയം 2000 വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഗുജറാത്ത് സര്‍ക്കാര്‍ താമസം ഒരുക്കുന്നത്.
അഹമ്മദാബാദിലെ പദ്ധതിയുടെ ഭൂമിപൂജയില്‍ നാളെ രാവിലെ 11 മണിക്ക് നരേന്ദ്രമോദി വെര്‍ച്വല്‍ സംവിധാനത്തിലൂടെ പങ്കെടുക്കും. സര്‍ദാര്‍ ധാം പദ്ധതി വിദ്യാഭ്യാസത്തിനുപരി സാമൂഹ്യ നവോത്ഥാനത്തിനും ദരിദ്രജനവിഭാഗത്തിന്റെ ഉന്നമനത്തിനുമായുള്ള സുശക്തമായ ചുവടുവെയ്പ്പാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വിദ്യാര്‍ത്ഥിനികള്‍ക്ക് പഠ്യേതര കാര്യങ്ങളില്‍ മികച്ച പ്രാവീണ്യം നേടാനും കേന്ദ്രത്തില്‍ സംവിധാനമുണ്ടാകും. കല, ശാസ്ത്രം, കായികം തുടങ്ങിയ മേഖലയിലേക്ക് കുട്ടികളെ കൈപിടിച്ചു നടത്താന്‍ ഒരു കേന്ദ്രം എന്ന നിലയിലാണ് സര്‍ദാര്‍ ധാം എന്ന പേരില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റലുകളുയരുന്നത്. ചടങ്ങില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രി നിതിന്‍ഭായ് പട്ടേലും പങ്കെടുക്കും.
Read More in India
Related Stories
ഇന്ത്യയില്‍ ആദ്യമായി 'ആഗോള പഠനനഗരം' പദവിയിലേക്ക് കേരളത്തിലെ രണ്ട് നഗരങ്ങള്‍
3 years, 4 months Ago
ഇന്ത്യയുടെ മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി അന്തരിച്ചു.
3 years, 11 months Ago
പരേഡിൽ തിളങ്ങി ശിവാംഗി, വ്യോമസേനയുടെ നിശ്ചലദൃശ്യത്തിന്റെ ഭാഗമായി റഫാൽ വനിതാ പൈലറ്റ്
3 years, 2 months Ago
കൊവിഡ് പാക്കേജിന്റെ ഭാഗമായുള്ള പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന
3 years, 10 months Ago
മദ്രസകളില്‍ ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കി യു.പി. സര്‍ക്കാര്‍
2 years, 11 months Ago
മൂന്നു ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഒക്ടോബര്‍ മുതല്‍ അസാധു
3 years, 6 months Ago
കോവിഡ് പ്രതിരോധ മരുന്ന് 2-ഡിജി ജൂണ്‍ മുതല്‍ രാജ്യത്ത് ലഭ്യമാകും
3 years, 11 months Ago
Comments