ട്രാൻസ്ജെൻഡർ നാടോടി നർത്തകി മഞ്ജമ്മ ജോഗതിക്ക് പത്മശ്രീ പുരസ്കാരം

3 years, 5 months Ago | 562 Views
ട്രാൻസ്ജെൻഡർ നാടോടി നർത്തകി മഞ്ജമ്മ ജോഗതി പത്മശ്രീ ബഹുമതി സ്വീകരിച്ചു. കലാരംഗത്തിന് നൽകിയ സംഭാവനകളെ മാനിച്ചാണ് മഞ്ജമ്മക്ക് പത്മശ്രീ ലഭിച്ചിരിക്കുന്നത്. രാഷ്ട്രപതി രാം നാഥ് കോവിന്ദിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്ന മഞ്ജമ്മയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ വൈറൽ താരം.
രാഷ്ട്രപതി ഭവനിൽ വെച്ചാണ് പുരസ്കാരചടങ്ങ് നടന്നത്. സാമൂഹികവും സാമ്പത്തികവുമായ നിരവധി പ്രതിസന്ധികളോട് പോരാടിയാണ് ഇവരെത്തേടി പത്മ പുരസ്കാരമെത്തിയത്. മഞ്ജുനാഥ് ഷെട്ടി എന്നായിരുന്നു ആദ്യത്തെ പേര്. പിന്നീടാണ് മഞ്ജമ്മയായി മാറിയത്. കൗമാരത്തിലാണ് താൻ ഒരു സ്ത്രീയാണെന്ന് അവർ തിരിച്ചറിഞ്ഞത്. തുടർന്ന് യെല്ലമ്മ ദേവിയെ ആരാധിക്കുന്ന ക്ഷേത്രത്തിൽ കുടുംബാംഗങ്ങൾ ഇവരെ എത്തിച്ചു. ജോഗപ്പ ട്രാൻസ്ജെൻഡർ സമൂഹം ഇവിടെയാണുള്ളത്. ഈ സമൂഹത്തിലെ അംഗങ്ങൾ യെല്ലമ്മ ദേവിയെ വിവാഹം കഴിച്ചവരായിട്ടാണ് കരുതുന്നത്. ദാരിദ്ര്യത്തിനും സാമൂഹിക ബഹിഷ്കരണത്തിനും അക്രമങ്ങൾക്കും ഇരയായി. ഈ പ്രതിസന്ധികളെയെല്ലാം നേരിട്ട് ജോഗതി കലാരൂപങ്ങൾ, നാടോടി സംഗീതം, മറ്റ് നൃത്തരൂപങ്ങൾ, ജനപദ ഗാനങ്ങൾ, സ്ത്രീദേവതകളെ സ്തുതിക്കുന്ന കന്നടഭാഷയിലെ ഗീതകങ്ങൾ ഇവയെല്ലാം അഭ്യസിച്ചു. ജോഗപ്പ ട്രാൻസ്ജെൻഡേഴ്സിന്റെ നൃത്തമാണ് ജോഗതി. 2006 ൽ കർണാടക ജനപദ അക്കാദമി അവാർഡ് ലഭിച്ചു. 13 വർഷത്തിന് ശേഷം, 2019 ൽ ജനപദ അക്കാദമി പ്രസിഡന്റായി. 2010 ൽ കർണാടക സർക്കാർ കന്നട രാജ്യോത്സവ പുരസ്കാരം നൽകി ആദരിച്ചു.
Read More in India
Related Stories
പരേഡിൽ തിളങ്ങി ശിവാംഗി, വ്യോമസേനയുടെ നിശ്ചലദൃശ്യത്തിന്റെ ഭാഗമായി റഫാൽ വനിതാ പൈലറ്റ്
3 years, 2 months Ago
ഗാന്ധിജിയുടെ കളിമൺ ചുവർചിത്രം അനാച്ഛാദനം ചെയ്തു
3 years, 2 months Ago
50 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ കെടാവിളക്കായ അമര്‍ ജവാന് ജ്യോതിയുടെ സ്ഥാനം മാറുന്നു.
3 years, 2 months Ago
ബ്ലാക്ക് ഫംഗസ് : ചികിത്സാമാർഗരേഖയിൽ മലയാളി തിളക്കം
3 years, 10 months Ago
നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന ബെസ്റ്റ് ബസ്സില്‍ വളയം പിടിക്കാന്‍ ആദ്യമായൊരു വനിതാ ഡ്രൈവര്‍
2 years, 10 months Ago
ഇന്ത്യയുടെ ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
3 years, 2 months Ago
Comments