2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ്

3 years, 6 months Ago | 318 Views
കോവിഡ് പ്രതിസന്ധി പരാമര്‍ശിച്ചു കൊണ്ടാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ബജറ്റ് പ്രസംഗം തുടങ്ങിയത്. കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുമെന്ന് മന്ത്രി പറഞ്ഞു.
അടുത്ത 25 വര്‍ഷത്തെ വികസന രേഖയാണ് ബജറ്റെന്ന് കേന്ദ്ര ധനമന്ത്രി; രാജ്യം 9.2 ശതമാനം വളര്‍ച്ച കൈവരിക്കും; ഇന്ത്യയുടൈ വളര്‍ച്ച മറ്റുരാജ്യങ്ങളുടേതിനേക്കാള് മികച്ചത്; അഞ്ച് നദികളെ ബന്ധിപ്പിക്കാനായി പുതിയ നദീസംയോജന പദ്ധതി; തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ തുക വകയിരുത്തി നിര്‍മ്മല സീതാരാമന്. എല്ലാവര്ക്കും പാര്‍പ്പിടവും വെള്ളവും മുഖ്യലക്ഷ്യമെന്നും അവര്‍ പറഞ്ഞു. ഇന്ത്യയുടൈ വളര്‍ച്ച മറ്റുരാജ്യങ്ങളുടേതിനേക്കാള് മികച്ചതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഈ ബജറ്റില്‍ ആത്മനിര്‍ഭര്‍ ഭാരതിന് മുഖ്യ പരിഗണനയെന്നും നിര്‍മ്മല സീതാരാമന് വ്യക്തമാക്കി.
ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യവികസനത്തിനായി പിഎം ഗതി ശക്തി മാസ്റ്റര്‍ പ്ലാന്‍ ധനമന്ത്രി പ്രഖ്യാപിച്ചു. 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. 14 മേഖലകളിലെ പദ്ധതികളിലൂടെ 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇത് 30 ലക്ഷം കോടിയുടെ അധിക ഉത്പാദനത്തിന് വഴിയൊരുക്കും. നാല് സ്ഥലങ്ങളില്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ നിര്‍മ്മിക്കും. ദേശീയ പാതകള്‍ 25000 കി.മീ ആക്കി ഉയര്‍ത്തും. എല്‍ഐസി ഐപിഒ ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
ബജറ്റില്‍ നാല് കാര്യള്ക്കാണ് ഊന്നല്‍ നല്‍കുന്നതെന്നും നിര്‍മ്മല വ്യക്തമാക്കി. 1- പി എം ഗതിശക്തി പദ്ധതി, 2- എല്ലാവരുടെയും വികസനം, 3- ഉല്‍പ്പാദന വികസനം, 4- നിക്ഷേപ പ്രോത്സാഹനം എന്നിവയാണ് ഈ നാലു കാര്യങ്ങള്‍.
ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ:
തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ തുക
ജൈവ കൃഷിക്കായി പ്രത്യേകം പദ്ധതി
അഞ്ച് നദികളെ ബന്ധിപ്പിക്കാനുള്ള പുതിയ നദീജല സംയോജന പദ്ധതി
2500 കിലോമീറ്റര്‍ ലോകനിലവാരമുള്ള പാതകള്‍ നിര്‍മ്മിക്കും.
ചെറുകിട, ഇടത്തരം മേഖലഖള്ക്കായി രണ്ട് ലക്ഷം കോടി
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ താങ്ങുവിലക്കായി 2.7 ലക്ഷം കോടി
എല്‍ഐസി സ്വകാര്യവല്‍ക്കരണം ഉടന്‍
യുവാക്കള്‍, സ്ത്രീകള്‍,കര്‍ഷകര്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേമം ലക്ഷ്യം
കര്‍ഷകര്‍ക്കായി കിസാന്‍ ഡ്രോണുകള്‍
വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കും
കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും
മലയോര ഗതാഗതത്തിന് പുതിയ പദ്ധതി
മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേ ഭാരത് ട്രയിനുകള്‍
2000 കിലോമീറ്റര്‍ റെയില്‍വേ ശൃംഖല വര്‍ദ്ധിപ്പിക്കും
അടുത്തവര്‍ഷം 80 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കും
ഇ പാസ്പോര്‍ട്ട് ഏര്‍പ്പെടുത്തും
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പരിഗണന
പിഎംഇ വിദ്യയില്‍ 150 പ്രാദേശികചാനലുകള്‍
ഡിജിറ്റല്‍ സര്‍വകലാശാല തുടങ്ങും
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 1500 കോടി
Read More in India
Related Stories
റോഡ് മര്യാദകളെക്കുറിച്ചുള്ള നിർബന്ധിത തിയറി ക്ലാസ്സ്
3 years, 3 months Ago
ഡിജിലോക്കർ രേഖകൾ വാട്സാപ്പിലൂടെ
3 years, 4 months Ago
മുല്ലപ്പെരിയാര്‍ ഡാം വെള്ളിയാഴ്ച തുറക്കും, മുന്നൊരുക്കങ്ങള്‍ ശക്തം
3 years, 9 months Ago
ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയ പതാക ലേയിൽ അനാവരണം ചെയ്തു
3 years, 9 months Ago
ജസ്റ്റീസ് അരുണ്‍ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്മാന്
4 years, 1 month Ago
Comments