ആസ്ത്മ

2 years, 3 months Ago | 810 Views
ശ്വാസകോശനാളികളുടെ സങ്കോചമോ നീർവീക്കമോ മൂലം ശ്വാസം കിട്ടാത്ത അവസ്ഥയാണ് ആസ്ത്മ. പ്രധാനമായും അലർജി മൂലമാണ് ആസ്ത്മ ഉണ്ടാകുന്നത്. അലർജിയുണ്ടാവുന്ന വസ്തുക്കൾ ശരീരത്തിൽ ഹിസ്റ്റമിൻ ബ്രാഡിക്കിനിൽ തുടങ്ങിയ രാസവസ്തുക്കൾ ഉണ്ടാകാൻ കാരണമാകും. അവ ശ്വാസനനാള ഭിത്തികളെ തകരാറിലാക്കുമ്പോഴാണ് ആസ്ത്മ നുഭവപ്പെടുന്നത്. വലിവ്, കിതപ്പ്, വരണ്ട ചുമ എന്നിവയാണ് ആസ്ത്മയുടെ പ്രധാന ലക്ഷണങ്ങൾ. ആസ്ത്മ അനുഭവപ്പെടുമ്പോൾ അമിതമായ വിയർപ്പുണ്ടാകും. പിന്നെ നെഞ്ചിടിപ്പും കൂടും.
വായു മലിനീകരണത്തിലൂടെയും സിഗരറ്റ് പുകയിലൂടെയും ശ്വാസകോശത്തിലെത്തുന്ന ഓക്സിഡന്റുകളെ നിർവീര്യമാക്കാൻ പറ്റുന്ന ആന്റി ഓക്സിഡന്റാണ് വിറ്റാമിൻ സി. ആസ്ത്മയ്ക്കു കാരണമാകുന്ന രാസവസ്തുക്കളുടെ ഉത്പാദനം തടയാനും വിറ്റാമിൻ സിക്കുകഴിയും. ഓറഞ്ച്, സ്ട്രോബറി, നെല്ലിക്ക, മധുരക്കിഴങ്ങ്, പച്ചയിലക്കറികൾ തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങളിൽ വേണ്ടത്ര വിറ്റാമിൻസിയുണ്ട്. അതുപോലെ തന്നെ ആസ്ത്മ കുറയ്ക്കാൻ വേണ്ടത്ര സഹായിക്കുന്ന ഒരു മൂലകമാണ് മഗ്നീഷ്യം.
ആസ്ത്മയുള്ള കുട്ടികൾക്ക് പാലും മുട്ടയും കരുതലോടെ മാത്രമേ നൽകാവൂ. എന്നാൽ മത്തി, അയല, സാൽവൺ തുടങ്ങിയ മീനെണ്ണ ആസ്ത്മയെ പ്രതിരോധിക്കാൻ ഉത്തമമാണ്. ആസ്ത്മയുടെ ലക്ഷണങ്ങൾ കണ്ടാൽ കുട്ടികൾക്ക് അലർജിയുള്ള ഒന്നും തന്നെ കൊടുക്കരുത്. നിലക്കടല, കക്ക, സോയ, പാലുൽപ്പന്നങ്ങൾ തുടങ്ങിയവ അലർജിക്കും അതുവഴി ആസ്ത്മയ്ക്കും കാരണമാകുന്ന ആഹാരങ്ങളാണ്.
ഉരുളക്കിഴങ്ങ്, ചിപ്സ്, ഉണക്കപ്പഴങ്ങൾ, വീഞ്ഞ്, ബിയർ എന്നിവയും ഒഴിവാക്കണം. കാരണം അതിലടങ്ങിയ സൾഫേറ്റിന് ആസ്ത്മയുണ്ടാക്കാൻ കഴിയും. ആസ്ത്മ രോഗികൾ പുകവലി ഒഴിവാക്കണം. അതുപോലെ അടുപ്പിൽ നിന്നും മറ്റുമുള്ള പുക ശ്വസിക്കുന്നത് എന്നിവ ഒഴിവാക്കണം
Read More in Health
Related Stories
ശരീരത്തില്‍ പ്രോട്ടീനിന്റെ അഭാവമുണ്ടോ? പ്രധാന ലക്ഷണങ്ങള്‍ അറിയാം
4 years, 1 month Ago
കൊവാക്സീനും കോവിഷീല്‍ഡിനും വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പനയ്ക്ക് അനുമതി
3 years, 6 months Ago
യോഗയുടെ ആരോഗ്യവശങ്ങൾ
4 years, 1 month Ago
നെല്ലിക്ക
4 years, 3 months Ago
Comments