Wednesday, Aug. 20, 2025 Thiruvananthapuram

ലക്ഷദ്വീപിലെ ജനങ്ങൾക്കായി പാരാമെഡിക്കൽ കോളേജ് നിർമ്മിക്കാനൊരുങ്ങി അഡ്മിനിസ്‌ട്രേഷൻ

banner

4 years Ago | 759 Views


ലക്ഷദ്വീപിന്റെ ആരോഗ്യമേഖലയ്‌ക്ക് കൂടുതൽ കരുത്ത് പകർന്ന് അഡ്മിനിസ്‌ട്രേഷൻ. കേന്ദ്രസർക്കാരിന്റെ സ്‌കിൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഭരണകൂടത്തിന്റെ നടപടി.   ജനങ്ങൾക്കായി പുതിയ പാരാമെഡിക്കൽ കോളേജ് നിർമ്മിക്കാനാണ് അഡ്മിനിസ്‌ട്രേഷൻ ഒരുങ്ങിയിരിക്കുന്നത്. ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിലാണ് പുതിയ മെഡിക്കൽ കോളേജ് നിർമ്മിക്കുക.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രസർക്കാരിന്റെ സ്‌കിൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഭരണകൂടത്തിന്റെ നടപടി. മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

അഞ്ച് പാരാമെഡിക്കൽ കോഴ്‌സുകളാണ് കോളേജിൽ പഠിപ്പിക്കുക. ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, ഡിപ്ലോമ ഇൻ എക്‌സ്റേ ടെക്‌നോളജി, ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയറ്റർ ടെക്‌നോളജി, സർട്ടിഫിക്കേറ്റ് ഇൻ ഓഫ്താൽമിക് അസിസ്റ്റന്റ് ആന്റ് സിടി സ്‌കാൻ ടെക്‌നീഷൻ എന്നിവയാണ് കോഴ്‌സുകൾ. ഭാരത് സേവക് സമാജിന്റെ കീഴിലാകും മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ.



Read More in Education

Comments