ഒന്നര വർഷത്തിന് ശേഷം കോളേജുകൾ തുറന്നു, ക്ലാസുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
5 years Ago | 957 Views
ഒന്നരവർഷത്തെ അടച്ചിടലിന് ശേഷം സംസ്ഥാനത്തെ കോളേജുകൾ തുറന്നു. അഞ്ചും ആറും സെമസ്റ്ററുകളിലെ ബിരുദ വിദ്യാർത്ഥികളും, മൂന്ന്, നാല് സെമസ്റ്റർ ബിരുദാനന്തര വിദ്യാർത്ഥികളുമാണ് കോളേജുകളിലെത്തിയത്.
കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ക്ലാസുകൾ. വിദ്യാർത്ഥികൾ കൂട്ടംകൂടുന്നതിനും, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്കുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവർ കോളേജുകളിൽ പോകരുത്, പുസ്തകങ്ങള്‍, കുടിവെള്ളം, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ പരസ്പരം കൈമാറാന്‍ പാടില്ല തുടങ്ങിയ നിർദേശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്. ക്ലാസിലെത്തുകയെന്നത് വിദ്യാർത്ഥികളുടെ ആവശ്യമാണെന്നും, ഹാജർ നിർബന്ധമല്ലെങ്കിലും അവർ എത്തുമെന്നാണ് കരുതുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. ഓൺലൈൻ - ഓഫ്‍ലൈൻ ക്ലാസുകൾ ഒരുമിച്ചാണ് മുന്നോട്ടു പോവുക. ഈ മാസം 18ന് കോളേജുകൾ പൂർണമായും തുറക്കും.
Read More in Education
Related Stories
അടിമുടി മാറും പരീക്ഷകൾ; പരീക്ഷ കഴിഞ്ഞ് 30 ദിവസത്തിനകം ഡിഗ്രി സര്ട്ടിഫിക്കറ്റും നല്കണം.
4 years, 3 months Ago
കെല്ട്രോണിന്റെ ഓണ്ലൈന്/ഹൈബ്രിഡ് പരിശീലന കോഴ്സുകള്
5 years, 4 months Ago
പണ്ഡിറ്റ് കറുപ്പൻ - ചരമദിനം മാർച്ച് 23
5 years, 6 months Ago
ലക്ഷദ്വീപിലെ ജനങ്ങൾക്കായി പാരാമെഡിക്കൽ കോളേജ് നിർമ്മിക്കാനൊരുങ്ങി അഡ്മിനിസ്ട്രേഷൻ
5 years, 2 months Ago
ബി.വോക് കോഴ്സിന് കേരള പിഎസ്സിയുടെ അംഗീകാരം
5 years, 1 month Ago
പ്ലസ് വണ് പരീക്ഷ ജൂണ് 2 മുതല് 18 വരെ; ഏപ്രില്, മെയ് മാസങ്ങളില് മധ്യവേനല് അവധി
4 years, 7 months Ago
Comments