Tuesday, Dec. 16, 2025 Thiruvananthapuram

വൈറ്റ്ഹാറ്റ് ജൂനിയറുമായി ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി ഗെയിം-അധിഷ്ഠിത പഠനാനുഭവങ്ങള്‍ ഒരുക്കി മൈക്രോസോഫ്റ്റ് ഇന്ത്യ

banner

4 years Ago | 522 Views

മൈന്‍ക്രാഫ്റ്റിലൂടെ വ്യക്തിഗതവും ആഴത്തിലുള്ളതുമായ പഠന അനുഭവങ്ങളിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അക്സസ്സ് നല്‍കുന്നതിന് മൈക്രോസോഫ്റ്റ് ഇന്ത്യയും വൈറ്റ്ഹാറ്റ് ജൂനിയറും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി പ്രഖ്യാപിച്ചു.

കോഡിംഗ്, ഗണിതം, സംഗീതം എന്നിവയുമായി ബന്ധപ്പെട്ട കോഴ്‌സുകളുള്ള മുന്‍നിര തത്സമയ വണ്‍-ഓണ്‍-വണ്‍ ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്‌ഫോമായ വൈറ്റ്ഹാറ്റ് ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കായി കോഡ് വിത്ത് മൈന്‍ക്രാഫ്റ്റ് കോഴ്‌സ് അവരുടെ പ്ലാറ്റ്‌ഫോമില്‍ നല്‍കുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പുതിയ സാധ്യതകള്‍ കൊണ്ടുവരുന്നതിനും അധ്യാപകരെ ശാക്തീകരിക്കുന്നതിനുമുള്ള ടെക്നോളജിയിലൂടെ ഇന്ത്യയിലെ പഠനം പുനരാവിഷ്കരിക്കുന്നതിന് വേണ്ടിയുള്ള മൈക്രോസോഫ്റ്റിന്റെയും വൈറ്റ്ഹാറ്റ്ജൂനിയറിന്റെയും സംയുക്ത വിഷന്റെ ഭാഗമാണ് ഈ സഹകരണം.

മൈന്‍ക്രാഫ്റ്റ് അടിസ്ഥാനമാക്കി മികച്ച രീതിയില്‍ തയ്യാറാക്കിയ പാഠ്യപദ്ധതിയിലൂടെ പ്രധാനപ്പെട്ട കോഡിംഗ് ആശയങ്ങളില്‍ പ്രാവീണ്യം നേടാനുള്ള അവസരം കോഡ് വിത്ത് മൈന്‍ക്രാഫ്റ്റ് പ്രോഗ്രാം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കും.

ഈ സഹകരണത്തിന്റെ ഭാഗമായി മൈന്‍ക്രാഫ്റ്റ് എഡ്യൂക്കേഷൻ എഡിഷന്‍ ടീച്ചര്‍ അക്കാദമി അവതരിപ്പിക്കുന്ന സ്പെഷ്യല്‍ വര്‍ക്ക്‌ഷോപ്പുകളിലൂടെ വൈറ്റ്‌ഹാറ്റ് ജൂനിയറിന്റെ അധ്യാപകര്‍ക്ക് കൂടുതല്‍ വൈദഗ്ദ്ധ്യം നേടാനും മൈക്രോസോഫ്റ്റ് സഹായിക്കും.

6 മുതല്‍ 14 വയസ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി പാക്കേജുകളില്‍ കോഡ് വിത്ത് മൈന്‍ക്രാഫ്റ്റ് കോഴ്സ് ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടേതായ രീതിയില്‍ ഗെയിം ഹീറോകള്‍, ഗെയിം ലോകം എന്നിവ നിര്‍മ്മിക്കാനും മള്‍ട്ടിപ്ലെയര്‍ ഗെയിമുകള്‍ കളിക്കാനും സാധിക്കുന്ന മൈന്‍ക്രാഫ്റ്റിന്റെ മികച്ചതും മാറികൊണ്ടിരിക്കുന്നതുമായ പ്ലാറ്റ്‌ഫോമില്‍ ഗെയിം അടിസ്ഥാനമാക്കിയുള്ള പഠനം ആരംഭിക്കുന്നു.

അതിനോടൊപ്പം കമാന്‍ഡുകള്‍, സീക്വന്‍സുകള്‍, വേരിയബിളുകള്‍, ലൂപ്പുകള്‍, കണ്ടീഷണലുകള്‍ എന്നിങ്ങനെയുള്ള അടിസ്ഥാന കോഡിംഗ് ആശയങ്ങളും പഠിക്കുന്നു. ഈ പാഠ്യപദ്ധതിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ കോഡിംഗ് ആശയങ്ങളും ഭാഷകളും പഠിക്കാം.



Read More in Education

Comments

Related Stories