Friday, April 18, 2025 Thiruvananthapuram

തലച്ചോറിന്റെ ആരോ​ഗ്യത്തിനായി ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ

banner

3 years, 11 months Ago | 368 Views

ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് തലച്ചോര്‍. തലച്ചോറിന്റെ ആരോ​ഗ്യത്തിനായി എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്ന് പ്രശസ്ത സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ ലൂക്ക് കുടീഞ്ഞ്യോ പറയുന്നു.

1. സിങ്ക്, വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം ഉൾപ്പെടുത്തുക. ആരോഗ്യകരമായതും, പ്രകൃതിദത്തമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. ഒമേഗ ത്രീ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. മത്സ്യം, നട്സുകൾ എന്നിവ ധാരാളം കഴിക്കുക.


2. ഉറക്കക്കുറവ് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. നന്നായി ഉറങ്ങിയില്ലെങ്കിൽ ഉന്മേഷമില്ലായ്മ, ക്ഷീണം, ഒന്നിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാതിരിക്കുക, ദേഷ്യം, അമിത വിശപ്പ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. ആഴത്തിലുള്ള ഉറക്കം തലച്ചോറിന്റെ പ്രവർത്തനത്തിന് ആവശ്യമാണ് . നല്ല ഉറക്കം മികച്ച മാനസികാരോഗ്യം ഉറപ്പാക്കാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

3. തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് വ്യായാമം ഏറെ അത്യാവശ്യമാണ്. വ്യായാമം ചെയ്യുന്നത് രക്തപ്രവാഹത്തെ ശക്തിപ്പെടുത്തും. നാഡീകോശങ്ങള്‍ക്ക് തകരാറു പറ്റുന്നതു തടയാനും വ്യായാമം സഹായിക്കും.



Read More in Health

Comments