ചന്ദ്രനിൽ ജലസാന്നിധ്യം കണ്ടെത്തി ചന്ദ്രയാൻ 2 ; കണ്ടെത്തിയത് തദ്ദേശീയ സ്പെക്ട്രോമീറ്റർ
.jpeg)
3 years, 7 months Ago | 349 Views
ചന്ദ്രയാൻ 2 ഓർബിറ്ററും ചന്ദ്രോപരിതലത്തിൽ ജലം, ഹൈഡ്രോക്സിൽ (OH) തന്മാത്രകളുടെ സാന്നിധ്യം കണ്ടെത്തി. സൗരവാതം പതിച്ചുണ്ടാകുന്ന രാസപ്രവർത്തനങ്ങൾ വഴിയാണ് ഇവയുണ്ടാകുന്നതെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.
ദൗത്യത്തിന്റെ ഭാഗമായ ഇൻഫ്രാറെഡ് സ്പെക്ടോമീറ്ററാണ് ഇതു കണ്ടെത്തിയത്. ഇസ്റോയുടെ അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്ററാണ് ഈ പെക്ട്രോമീറ്റർ നിർമിച്ചത്. ഭാവിദൗത്യങ്ങളിൽ ഇതു വലിയ സ്വാധീനം ചെലുത്തുമെന്നാണു പ്രതീക്ഷ.
2019 ജൂലൈ 22നാണ് ചന്ദ്രയാൻ 2 വിക്ഷേപിച്ചത്. ഇതിനു മുൻപ് വിക്ഷേപിച്ച ആദ്യ ദൗത്യത്തിലെ എം 3 എന്ന ഉപകരണവും ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിലും പ്രകാശിത മേഖലകളിലും ജലത്തിന്റെയും ഹൈഡ്രോക്സിലിന്റെയും സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ ഉപകരണം നിർമിച്ചത് നാസ ആയിരുന്നു.
Read More in Technology
Related Stories
ചൊവ്വയിൽ പറന്ന് ഇന്‍ജെന്യൂയിറ്റി: നാസയ്ക്കു ഇത് ചരിത്ര നേട്ടം
3 years, 11 months Ago
ഇനി യോഗർട്ട് വീട്ടിലുണ്ടാക്കാം: കുഞ്ഞൻ ഇൻക്യുബേറ്ററുമായി വെറ്ററിനറി സർവകലാശാല
2 years, 8 months Ago
ഗൂഗിള്‍ ക്രോമില്‍ പുതിയ 'സേഫ് ബ്രൗസിങ്' എത്തുന്നു
3 years, 10 months Ago
Comments