Wednesday, April 16, 2025 Thiruvananthapuram

മഹാരാഷ്ട്ര ഗ്രാമത്തിലെ എല്ലാ വീടുകളുടെയും ഉടമസ്ഥത സ്ത്രീകളുടെ കൂടി പേരിൽ

banner

3 years, 1 month Ago | 244 Views

മറാഠ്‌വാഡ മേഖലയിലെ ഔറംഗബാദ് ജില്ലയിലെ ബകാപുർ ഗ്രാമത്തിൽ എല്ലാ വീടിനും ഒരു വനിതാ ഉടമസ്ഥയുണ്ട്.  ഓരോ വീടിന്റെയും ഉടമയുടെ പേര് അല്ലെങ്കിൽ സഹ ഉടമ എന്ന നിലയിലാണു സ്ത്രീയുടെ പേര് ഉൾപ്പെടുത്തുന്നത്. 2008ൽ ഗ്രാമപഞ്ചായത്ത് പ്രത്യേക ചട്ടമുണ്ടാക്കിയാണ് ഇത് സാധ്യമാക്കിയത്.

മദ്യപാനം ശീലമാക്കിയ ആണുങ്ങൾ പണം കണ്ടെത്തുന്നതിന് കിടപ്പാടം വരെ വിൽക്കുന്ന പ്രവണത കൂടിയതോടെയാണ് നിയമം കൊണ്ടുവന്നത്. വീട്ടിലെ സ്ത്രീകളുടെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു പല കച്ചവടവും അതോടെ, എല്ലാ കുടുംബത്തിലും സ്ത്രീകളെ താമസസ്ഥലത്തിന്റെ ഉടമയാക്കാൻ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. "സ്ത്രീയെ വീടിന്റെ ഉടമയാക്കാനുള്ള തീരുമാനം അധികാരവും സുരക്ഷിതത്വബോധവും നൽകി. ഇപ്പോൾ വീടുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളിലും അവർ പ്രധാന പങ്ക് വഹിക്കുന്നു'' ബകാപുരിന്റെ സർപഞ്ച് (ഗ്രാമ മുഖ്യ ) കവിത സാൽവെ പറയുന്നു.

നിലവിൽ ബകാപുരിൽ പുരുഷൻമാർ വീട് വാങ്ങണമെങ്കിൽ പോലും കുടുംബത്തിലെ സ്ത്രീയുമായി ചേർന്ന് വാങ്ങണം- ഗ്രാമവാസികൾ ചൂണ്ടിക്കാട്ടുന്നു. 

ഏകദേശം 2,000 പേരുള്ള  ഈ ചെറിയ ഗ്രാമം ഇപ്പോൾ ലിംഗ സമത്വം പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്തിനു തന്നെ മാതൃകയാണ്. 



Read More in India

Comments