Friday, April 18, 2025 Thiruvananthapuram

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍

banner

2 years, 10 months Ago | 264 Views

നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് ധാരാളം പോഷകങ്ങളുടെ സഹായം ആവശ്യമാണ്. ഇത് ഭക്ഷണത്തില്‍ നിന്നാണ് ലഭിക്കേണ്ടത്. പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താന്‍ ജീവിത ശെെലിയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വ്യായാമം

സ്ഥിരമായി വ്യായാമം ചെയ്യുന്ന ശീലം നമ്മുടെ ശരീരത്തെ പല വിധത്തില്‍ സഹായിക്കുന്നു. ഇത് നമ്മെ ആരോഗ്യമുള്ളവരായി നിലനിര്‍ത്തുകയും, നല്ല പ്രതിരോധ സംവിധാനം രൂപപ്പെടുത്തുന്നതിനും ​ഗുണം ചെയ്യും. ഒരാള്‍ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം.

വെള്ളം

മെച്ചപ്പെട്ട പ്രതിരോധ സംവിധാനത്തിന് എപ്പോഴും ജലാംശം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ദിവസവും കുറഞ്ഞത് 12 ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

ഭക്ഷണം

ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണവും ഡയറ്ററി സപ്ലിമെന്റുകളും നിങ്ങള്‍ നിര്‍ബന്ധമായും കഴിക്കണം. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ ഭക്ഷണത്തില്‍ വിറ്റാമിന്‍ സി പ്രധാനമായും ഉള്‍പ്പെടുത്തേണ്ടതുണ്ട്.

ഉറക്കം

ഓരോ വ്യക്തിയും ദിവസവും 7-8 മണിക്കൂര്‍ ഉറങ്ങുക. നല്ല പ്രതിരോധശേഷിക്ക് മതിയായ ഉറക്കം അത്യാവശ്യമാണ്.

ഡയറ്റ്

നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് പോഷക​ഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. പ്രോട്ടീന്‍ സമ്പുഷ്ടമായ പോഷകാഹാരം കഴിക്കുക. നിങ്ങള്‍ക്ക് കഴിയുന്നത്ര പഴങ്ങളും പച്ചക്കറികളും കഴിക്കുക.



Read More in Health

Comments