ഇന്ത്യന്‍ കച്ചവടക്കാര്‍ക്ക് യുഎസ്സിൽ സാധനം വില്‍ക്കാം പുതിയ പദ്ധതിയുമായി വാള്‍മാര്‍ട്ട്

3 years, 3 months Ago | 330 Views
ഇന്ത്യന്‍ ഉത്പന്ന നിര്‍മാതാക്കള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ വിപണി അമേരിക്കയിലേക്ക് വ്യാപിപ്പിക്കുന്നതിന് അവസരമൊരുക്കാന്‍ വാള്‍മാര്‍ട്ട് ഒരുങ്ങുന്നു. വാള്‍മാര്‍ട്ടും ഫ്‌ളിപ്കാര്‍ട്ടും ചേര്‍ന്നാണ് പ്രാദേശിക വില്‍പനക്കാര്‍ക്ക് രാജ്യാന്തര വില്‍പനയ്ക്കുള്ള പുതിയ പ്ലാറ്റ്ഫോം ഒരുക്കുക. ഇന്ത്യന്‍ വില്‍പനക്കാര്‍ക്ക് യുഎസിലെ 12 കോടി ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ ഇതുവഴി സാധിക്കും. യുഎസ്സിലെ മുന്‍നിര ഇ-കൊമേഴ്‌സ് സേവനമാണ് വാള്‍മാര്‍ട്ട്. ഇന്ത്യയിലെ വലിയ ഇകൊമേഴ്‌സ് സേവനങ്ങളിലൊന്നായ ഫ്‌ളിപ്കാര്‍ട്ട് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതും വാള്‍മാര്‍ട്ടിന് കീഴിലാണ്.
'ഇന്ത്യയില്‍ നിന്നുള്ള വിതരണക്കാര്‍ക്ക് വാള്‍മാര്‍ട്ടിലൂടെ കയറ്റുമതി ചെയ്യുന്നവരായി മാറാന്‍ പറ്റിയ അവസരമാണിത്. പുതിയ വിതരണക്കര്‍ക്ക് മികച്ച ഉത്പന്നങ്ങളും സേവനങ്ങളും പ്ലാറ്റ്‌ഫോമില്‍ എത്തിക്കുന്നതിനായി ഞങ്ങള്‍ വലിയ നിക്ഷേപം നടത്തുകയാണ്.' വാള്‍മാര്‍ട്ട് വൈസ് പ്രസിഡന്റ് മിഷേല്‍ മി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന വാള്‍മാര്‍ട്ട് ഗ്ലോബല്‍ സെല്ലര്‍ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധങ്ങളായ 17 കോടിയോളം ഉത്പന്നങ്ങള്‍ വാള്‍മാര്‍ട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വര്‍ഷം 40,000 പുതിയ വിതരണക്കാരെ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരികയാണ് കമ്പനിയുടെ ലക്ഷ്യം. ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങള്‍ ആളുകള്‍ വ്യാപകമായി തിരയുന്നുണ്ടെന്നതും ഇത്തരം ഒരു നീക്കത്തിന് കാരണമാണ്.
ഇന്ത്യയിലെ ചെറുകിട സംരംഭങ്ങള്‍ക്ക് വാള്‍മാര്‍ട് വ്രിദ്ധി സപ്ലയര്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിലൂടെ കയറ്റുമതി സംബന്ധിച്ച പരിശീലനങ്ങളും നല്‍കുന്നുണ്ട്.
ഇന്ത്യന്‍ ഉത്പന്ന നിര്‍മാതാക്കള്‍ക്ക് നിലവില്‍ രാജ്യാന്തര വിപണി കണ്ടെത്താനുള്ള സൗകര്യങ്ങള്‍ വളരെ കുറവാണ്. വാള്‍മാര്‍ട്ടിന്റെ പദ്ധതി നിലവില്‍ വന്നാല്‍ കമ്പനിയുടെ സുശക്തമായ വിതരണ ശൃംഖല പ്രയോജനപ്പെടുത്തി ഉത്പന്നങ്ങള്‍ യുഎസ് വിപണിയിലേക്കെത്തിക്കാന്‍ ഇന്ത്യയിലെ വില്‍പനക്കാര്‍ക്ക് സാധിക്കും. അത് പോലെ വിദേശ വിതരണക്കാര്‍ക്ക് തിരിച്ചും വില്‍പന സാധ്യമാകുമോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.
Read More in Technology
Related Stories
ചരിത്രം തിരുത്തി സ്പെയ്സ് എക്സ് പേടകം; ബഹിരാകാശ ടൂറിസത്തില്‍ ഇലോണ്‍ മസ്കിന്റെ മാസ് എന്‍ട്രി
3 years, 10 months Ago
ആമസോണിലെ ഷൂസുകള്‍ വാങ്ങുംമുന്‍പേ ഇട്ടുനോക്കാം; വെര്‍ച്വലായി
3 years, 2 months Ago
സന്തോഷത്തിന്റെ തോത് അളക്കുന്ന യന്ത്രത്തിന് രൂപകല്പന നടത്തി കുസാറ്റ് ഗവേഷക
3 years, 11 months Ago
ചൊവ്വയിൽ പറന്ന് ഇന്‍ജെന്യൂയിറ്റി: നാസയ്ക്കു ഇത് ചരിത്ര നേട്ടം
4 years, 3 months Ago
പി.എസ്.എല്‍.വി സി-52 വിക്ഷേപണം വിജയം മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍
3 years, 6 months Ago
ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ക്ക് പുതിയ ഇടം; എന്താണ് ക്ലബ്ഹൗസ്?
4 years, 2 months Ago
Comments