Wednesday, April 16, 2025 Thiruvananthapuram

ഗൂഗിളിന്റെ സിസിടിവി സിസ്റ്റം' വരുന്നു; നെസ്റ്റ് ക്യാം ഉടന്‍ ഇന്‍ഡ്യയില്‍ അവതരിപ്പിക്കും; വിലയും സവിശേഷതകളും അറിയാം

banner

2 years, 9 months Ago | 257 Views

ഗൂഗിളിന്റെ പുതിയ സുരക്ഷാ ക്യാമറ ഗൂഗിള്‍ നെസ്റ്റ് ക്യാം (Google Nest Cam) ഉടന്‍ ഇന്‍ഡ്യയില്‍ അവതരിപ്പിക്കും. ഗൂഗിളിന്റെ സിസിടിവി സിസ്റ്റം എന്ന് വിളിക്കാവുന്ന നെസ്റ്റ് ക്യാം നിരവധി സവിശേഷതകള്‍ നിറഞ്ഞതാണ്. ടാറ്റ പ്ലേയുമായി (മുമ്പ്  ടാറ്റ സ്കൈ എന്നാണ് അറിയപ്പെട്ടിരുന്നത്) സഹകരിച്ചാണ് ഗൂഗിള്‍ പ്രവര്‍ത്തിക്കുക. ടാറ്റ പ്ലേയുടെ സാറ്റലൈറ്റ് അധിഷ്ഠിത സേവനത്തില്‍ നെസ്റ്റ് പ്രവര്‍ത്തിക്കും. ബാറ്ററി ഉപയോഗിച്ചാണ് ഗൂഗിള്‍ നെസ്റ്റ് ക്യാം പ്രവര്‍ത്തിക്കുന്നത്.

നിങ്ങളുടെ വീടോ ഓഫീസോ എവിടെയും നിരീക്ഷിക്കാന്‍ നെസ്റ്റ് കാമിന് കഴിയും. ഇതില്‍, ഏറ്റവും പുതിയ അലേര്‍ട്ടുകള്‍, വീഡിയോ റെക്കോര്‍ഡ് നിലവാരം ക്രമീകരിക്കല്‍, ക്യാമറകള്‍ നിയന്ത്രിക്കല്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ ഗൂഗിള്‍ ഹോം ആപ്പിലൂടെ ലഭ്യമാകും. റീസൈക്കിള്‍ ചെയ്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇത് രൂപകല്‍പന ചെയ്തതെന്നാണ് അവകാശവാദം.

സവിശേഷതകള്‍

1. മൃഗങ്ങള്‍, വാഹനങ്ങള്‍, വ്യക്തികള്‍ എന്നിവയ്ക്കുള്ള അലേര്‍ട്ട്  സൗകര്യം ഉണ്ടായിരിക്കും.

2. ടു-വേ ആശയവിനിമയത്തിനായി ബില്‍റ്റ്-ഇന്‍ മൈക്രോഫോണും സ്പീക്കറും ഉണ്ടായിരിക്കും.

3. 1080 പിക്സല്‍ എച് ഡി വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യം ഉണ്ടായിരിക്കും.

4. 130 ഡിഗ്രി ഫീല്‍ഡ് വ്യൂ ഉള്ള 1 / 2.8 ഇഞ്ച് 2 മെഗാ പിക്സല്‍ സെന്‍സര്‍ ആണ് ക്യാമറയില്‍ ഉള്ളത്.

5. 30 മുതല്‍ 60 ദിവസത്തെ വീഡിയോ റെക്കോര്‍ഡിംഗ് യൂസര്‍ പ്ലാനില്‍ ലഭ്യമാകും.

വൈദ്യുതി മുടക്കം ഉണ്ടായാല്‍ ക്യാമറ എങ്ങനെ പ്രവര്‍ത്തിക്കും?

വീഡിയോ സ്ട്രീമിംഗിനും വീഡിയോ റെക്കോര്‍ഡിംഗിനും പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റും വൈഫൈയും ആവശ്യമാണ്. വൈദ്യുതിയോ നെറ്റോ ഇല്ലെങ്കില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറയില്‍ ഒരു ലോക്കല്‍ സ്റ്റോറേജ് ഫാള്‍ബാക്ക് ഓപ്ഷന്‍ ഉണ്ട്. ഇത് ഉപയോഗിച്ച്‌ ഒരാഴ്ചത്തെ വരെ ഇവന്റുകള്‍ സേവ് ചെയ്യാന്‍ കഴിയും. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമ്പോള്‍ ഈ റെക്കോര്‍ഡിങ് ക്ലൗഡിലേക്ക് അപ്ലോഡ് ചെയ്യും, ഈ കാലയളവില്‍ എന്താണ് സംഭവിച്ചതെന്ന് ഉപയോക്താവിന് അറിയാന്‍ കഴിയും.

വിലയും ലഭ്യതയും

റിപ്പോര്‍ട്ട് അനുസരിച്ച്‌, ഗൂഗിള്‍ ഒരു നെസ്റ്റ് ക്യാം സിസ്റ്റം ഇന്‍ഡ്യയില്‍ ഏകദേശം 11,999 രൂപയ്ക്ക് അവതരിപ്പിക്കും. ഇതോടൊപ്പം രണ്ട് മാസത്തേക്ക് നാല് നെക്‌സ്റ്റ് കാമുകള്‍ വരെ സൗജന്യമായി കവര്‍ ചെയ്യാവുന്ന 4,500 രൂപയുടെ സൗജന്യ Nest Aware സബ്‌സ്‌ക്രിപ്‌ഷന്‍ ലഭിക്കും. സൗജന്യ കാലയളവിന് ശേഷം Nest Aware സേവനത്തിന് പ്രതിവര്‍ഷം 3000 രൂപ ചിലവാകും. ഈ പാകേജില്‍ ഒന്ന് മുതല്‍ നാല് വരെ ക്യാമറകള്‍ ലഭിക്കും. അതേ സമയം, ഏറ്റവും ചിലവേറിയ പാക്കേജ്‌ 9000 രൂപയുടേതാണ്, ആകെ ഒമ്പത് മുതല്‍ 12 വരെ ക്യാമറകള്‍ അതില്‍ സ്ഥാപിക്കും. ലോഞ്ച് ചെയ്തതിന് ശേഷം ടാറ്റ പ്ലേ വെബ്‌സൈറ്റില്‍ നിന്ന് നെസ്റ്റ് ക്യാം വാങ്ങാം.



Read More in India

Comments