പത്മ പുരസ്കാരങ്ങള്ക്കുള്ള നാമ നിര്ദേശങ്ങല് ഓണ്ലൈനായി സമര്പ്പിക്കാം; അവസാന തീയതി സെപ്റ്റംബര് 15
.jpg)
3 years, 11 months Ago | 385 Views
പത്മ പുരസ്കാരങ്ങള്ക്കുള്ള നാമനിര്ദേശങ്ങള് ഓണ്ലൈനായി സമര്പ്പിക്കാം. 2022ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച പ്രഖ്യാപിക്കുന്ന പത്മപുരസ്കാരങ്ങളായ പത്മവിഭൂഷന്, പത്മഭൂഷണ്, പത്മശ്രീ നാമനിര്ദ്ദേശങ്ങള് ഓണ്ലൈനായി സമര്പ്പിക്കാം.
നാമനിര്ദ്ദേശം നല്കാനുള്ള അവസാന തീയതി 2021സെപ്റ്റംബര് 15 ആണ്. പത്മപുരസ്കാരങ്ങള്ക്കുള്ള നാമനിര്ദ്ദേശങ്ങള്/ശുപാര്ശകള് ഓണ്ലൈനില് പത്മ അവാര്ഡ് പോര്ട്ടല് https://padmaawards.gov.in വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.
പത്മ അവാര്ഡുകള്'ജനകീയപത്മ''ആക്കിമാറ്റാന് സര്ക്കാര് പ്രതിജ്ഞാബദ്ധമാണ് അതിനാല് എല്ലാ പൗരന്മാരും നാമനിര്ദ്ദേശങ്ങള്/ശുപാര്ശകള് നല്കാന് അഭ്യര്ത്ഥിക്കുന്നു. സ്ത്രീകള്, പട്ടികജാതി-പട്ടികവര്ഗ വിഭാഗം, ദിവ്യാങ് വ്യക്തികള് കൂടാതെ സമൂഹത്തിന് നിസ്വാര്ത്ഥ സേവനം ചെയ്യുന്നവര് എന്നീ വിഭാഗങ്ങളില് നിന്നും മികവും നേട്ടങ്ങളും ശരിക്കും അംഗീകരിക്കപ്പെടാന് അര്ഹതയുള്ള പ്രതിഭകളെ തിരിച്ചറിയാന് എല്ലാ പൗരന്മാരും സമഗ്രമായ ശ്രമങ്ങള് നടത്തേണ്ടതുണ്ട്.
മേല്പ്പറഞ്ഞ പത്മപോര്ട്ടലില് ലഭ്യമായ ഫോര്മാറ്റില് ഉള്പ്പെടുത്തിയിരിക്കുന്ന എല്ലാ വിശദാംശങ്ങളും നാമനിര്ദ്ദേശങ്ങളില്/ ശുപാര്ശകളില് അടങ്ങിയിരിക്കണം. കൂടാതെ, ശുപാര്ശചെയ്തിട്ടുള്ള വ്യക്തിയുടെ അതേ മേഖലയിലെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങള്/സേവനം വ്യക്തമായി വിശദമാക്കുന്ന പരമാവധി 800 വാക്കിലുള്ള ഒരു വിവരണവും ഉള്പ്പെടുത്തണം.
ഇതു സംബന്ധിച്ച കൂടുതല് വിവരങ്ങള് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ(www.mha.gov.in) 'അവാര്ഡുകളും മെഡലുകളും' എന്ന ശീര്ഷകത്തില് ലഭ്യമാണ്. ഈ അവാര്ഡുകളുമായി ബന്ധപ്പെട്ടചട്ടങ്ങളും നിയമങ്ങളും ഈ വെബ്സൈറ്റിലെ https://padmaawards.gov.in/AboutAwards.aspx എന്ന ലിങ്കില് ലഭ്യമാണ്.
Read More in India
Related Stories
മലയാളിയായ വൈസ് അഡ്മിറല് ആര്. ഹരികുമാര് നാവികസേനയുടെ പുതിയ മേധാവി
3 years, 8 months Ago
കല്ക്കരി ഖനിത്തൊഴിലാളികളുടെ ദിനം -മെയ് 4
4 years, 2 months Ago
രാജ്യസഭാ തിരഞ്ഞെടുപ്പ് മാർച്ച് 31ന്
3 years, 4 months Ago
ആധാർ വഴി വായ്പകൾ നേടാം എളുപ്പത്തിൽ
3 years, 1 month Ago
ഭിന്നശേഷിക്കാർക്കും മാതാപിതാക്കൾക്കും ആശ്വാസം
3 years, 5 months Ago
എസ്.ബി.ഐ.യുടെ സർവീസ് ചാർജുകളിൽ മാറ്റം
3 years, 6 months Ago
Comments