നടുവേദന: കാരണം ജീവിതരീതിയും വ്യായാമക്കുറവും
.jpg)
3 years, 10 months Ago | 527 Views
വ്യായാമമില്ലായ്മയും തെറ്റായ ജീവിതരീതിയും നടുവേദന സൃഷ്ടിക്കുന്നതിനുള്ള പ്രധാന കാരണമാണ്. ചെറുപ്പംമുതൽ വ്യായാമത്തിന്റെ അഭാവത്തോടെ വളരുന്നവരിൽ നടുവേദനയുണ്ടാവാൻ സാധ്യതയേറെയാണ്. വ്യായാമമില്ലായ്മയോ ശരീരം ഇളകാതെയുള്ള ജോലിയും നടുവേദനയിലേക്ക് നയിക്കും. കൂടുതൽ സമയം ഒരേ ഇരിപ്പിൽ ജോലി ചെയ്യുന്നവരിൽ നടുവേദന സാധാരണമാണ്. ജോലി ചെയ്യുന്ന കമ്പ്യൂട്ടർ പ്രഫഷണലുകൾ ഉൾപ്പെടെയുള്ളവരിൽ ഇന്ന് നടുവേദന സർവ്വസാധാരണമാണ്. ജോലിക്കിടയിൽ ഉള്ള ഇടവേളകളിൽ കുറച്ചുദൂരം നടക്കുകയും ദിവസേന വ്യായാമം ചെയ്യുകയും ചെയ്താൽ ഇത്തരത്തിലുള്ള നടുവേദന ഒഴിവാക്കാം.
ഡിസ്കിന്റെ തേയ്മാനം, നട്ടെല്ലിന് കൂടുതൽ ആയാസം ഈ രണ്ടു കാരണങ്ങൾ മൂലമുണ്ടാകുന്ന നടുവേദനയാണ് സാധാരണയായി കണ്ടുവരുന്നത്. ആവശ്യത്തിനു വിശ്രമം എടുത്തിട്ടും വിട്ടുമാറാത്ത നടുവേദന കാൻസറിന്റെ ലക്ഷണവുമായേക്കാം. ഇതുകൊണ്ടു തന്നെ നടുവേദന വിട്ടു മാറുന്നില്ലെങ്കിൽ വിദഗ്ധ ചികിത്സ തേടണം. ഡിസ്ക് തേയ്മാനത്തിനുള്ള കാരണങ്ങൾ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നട്ടെല്ലിന്റെ ഏറ്റവും താഴെയുള്ള ഡിസ്ക്കുകൾ കൂടുതൽ ആയാസം അനുഭവപ്പെടുന്ന രീതിയിലാണ് മനുഷ്യന്റെ രൂപഘടന. പ്രായമേറുന്തോറും ഡിസ്ക്ക് തേയ്മാനം അനുഭവപ്പെടാൻ കാരണമാകുന്നു.
അമിതഭാരം ഉയർത്തുക, പൊണ്ണത്തടി എന്നിവയും ഡിസ്ക് തേയ്മാനം ഉണ്ടാകുന്നതിന് സാധ്യത വർദ്ധിപ്പിക്കും. ഡിസ്ക് തെറ്റുന്നതും നടുവേദനയുടെ പ്രധാന കാരണങ്ങളിലൊന്നാണ്. പേശികളുടെ ബലഹീനതയും അസ്ഥികളുടെ വളവുമാണ് ഡിസ്ക് തെറ്റുന്നതിനു കാരണമാകുന്നത്. നട്ടെല്ലിനെ ഘടനയ്ക്ക് വ്യത്യാസമോ സ്പൈനൽ കോഡിന്റെ തകരാറോ ഉണ്ടാകാത്ത നടുവേദന വിശ്രമത്തിലൂടെ മാറും. സാധാരണ നടുവേദന മാറുന്നതിന് ഡോക്ടറുടെ നിർദ്ദേശപ്രകാരം വേദന സംഹാരികൾ കഴിക്കാം. മിതമായ വിശ്രമത്തിനൊപ്പം ഡോക്ടർ നിർദ്ദേശിക്കുന്ന വ്യായാമവും അഭ്യസിക്കുകയാണെങ്കിൽ സാധാരണ നടുവേദന ഭേദമാകും.
നടുവേദന മറ്റു പല രോഗങ്ങളുടെയും ലക്ഷണമാണെന്നത്തിനാൽ കഠിനമായ നടുവേദന അനുഭവപ്പെടുകയാണെങ്കിൽ സൂക്ഷിക്കണം. എക്സ്റെ, ബ്ലഡ് ടെസ്റ്റ് തുടങ്ങിയ പരിശോധനയിലൂടെ മറ്റെന്തെങ്കിലും രോഗം മൂലമാണോ നടുവേദനയും ഉണ്ടാകുന്നതെന്ന് തിരിച്ചറിയാനാകും. നട്ടെല്ലിൽ ക്ഷയം ബാധിക്കുന്നതിന്റെ ലക്ഷണമായും നടുവേദന വരാം.
നടുവേദനയുള്ളവർ ആയാസമുണ്ടാകുന്ന രീതിയിലുള്ള ജോലികൾ ഒഴിവാക്കുക. ദിവസേനയുള്ള വ്യായാമം, പോഷകസമ്പുഷ്ടമായ ഭക്ഷണം എന്നിവ കൃത്യമായി പാലിക്കുന്നതിലൂടെ സാധാരണമായ നടുവേദന അകറ്റിനിർത്താം. കാൽസ്യം അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, പാൽ തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്. ഇതോടൊപ്പം ഒരേ ഇരിപ്പിൽ കൂടുതൽ നേരം ഇരിക്കുന്നത് ഒഴിവാക്കുക. തെറ്റായ രീതിയിലുള്ള ഇരിപ്പും നടുവേദന യിലേക്ക് നയിക്കാം. ഈസി ചെയറിലുള്ള ഇരിപ്പ് നട്ടെല്ലിനെ ഘടനയെ ബാധിക്കാൻ സാധ്യതയുണ്ട്. നട്ടെല്ലിന് സപ്പോർട്ട് നൽകുന്ന തരത്തിലുള്ള കസേരകൾ ഉപയോഗിക്കുക. അമിതഭാരം ഉള്ളവരുടെ നട്ടെല്ലിന് കൂടുതൽ സമ്മർദ്ദംമുണ്ടാകും. ഇത് നടുവേദനയ്ക്ക് കാരണമാകും. ഇതുകൊണ്ട് ഭാരം അമിതമാകാതെ ശ്രദ്ധിക്കണം.
Read More in Health
Related Stories
നാട്ടറിവ്
3 years Ago
പുതിയ കോവിഡ് വകഭേദം; പരക്കേ ആശങ്ക
3 years, 4 months Ago
വേഗത്തില്‍ മുറിവുണക്കുന്ന ബാന്‍ഡേജ് വികസിപ്പിച്ച് ഐ.ഐ.ടി. ശാസ്ത്രഞ്ജര്‍
3 years, 8 months Ago
വൃത്തിയുള്ള ഭക്ഷണമല്ലെങ്കിൽ നോറോ വൈറസ് പകരാൻ സാധ്യത; ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്
2 years, 10 months Ago
ആര്യവേപ്പ് പ്രകൃതി നൽകുന്ന ഒരു യഥാർത്ഥ വരദാനം
4 years Ago
ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ കൂണ്
2 years, 10 months Ago
കരുതല്ഡോസിനുമുമ്പ് കോവിഡ് സര്‍ട്ടിഫിക്കറ്റിലെ തെറ്റുതിരുത്താം
3 years, 3 months Ago
Comments