ഹിന്ദുസ്ഥാന്‍ ലാറ്റക്സ് കേരളത്തിന് കിട്ടില്ല
3 years, 11 months Ago | 563 Views
പൊതുമേഖലാ സ്ഥാപനമായ തിരുവനന്തപുരത്തെ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് കമ്പനി (എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍) സംസ്ഥാന സര്‍ക്കാരിനു കൈമാറില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സ്വകാര്യവത്കരണ നയമനുസരിച്ച് മുന്നോട്ടുപോവാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ധനസഹമന്ത്രി ഡോ. ഭഗവത് കാരാട് അറിയിച്ചു. ഓഹരിവില്പ്പനയിലെ ലേലത്തില്‍ കേരളത്തിന് പങ്കെടുക്കാന്‍ കഴിയില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
രാജ്യസഭയില്‍ വിഷയമുന്നയിച്ച ജോണ്‍ ബ്രിട്ടാസിന് രേഖാമൂലം നല്കിയ മറുപടിയിലാണ് മന്ത്രി കേന്ദ്രനിലപാട് അറിയിച്ചത്. എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ സ്വകാര്യവത്കരിക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ഏറ്റെടുക്കാന്‍ അനുമതിതേടി കേരളം കേന്ദ്രത്തെ സമീപിക്കുകയായിരുന്നു.
ഓഹരിവിറ്റഴിക്കല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ വ്യവസായ വികസന കോര്പ്പറേഷന് (കെ.എസ്.ഐ.ഡി.സി.) അപേക്ഷയും നല്കി. സര്‍ക്കാരിന്റെ 51 ശതമാനം ഓഹരിപങ്കാളിത്തമുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ക്കോ സഹകരണ സംഘടനകള്‍ക്കോ മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരിവില്‍പ്പനയുടെ ലേലത്തില്‍ പങ്കെടുക്കാനാവില്ലെന്നാണ് 2002 മുതലുള്ള പൊതുനയം. അതിനാല്‍, കേന്ദ്രമന്ത്രിസഭയുടെയോ സാമ്പത്തികകാര്യ മന്ത്രിതലസമിതിയുടെയോ പ്രത്യേകാനുമതിയില്ലാതെ ഒരു പൊതുമേഖലാസ്ഥാപനത്തിന് മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരി വിറ്റഴിക്കല്‍ ലേലത്തില്‍ പങ്കെടുക്കാനാവില്ലെന്ന് ധനസഹമന്ത്രി വിശദീകരിച്ചു.
Read More in India
Related Stories
ബയോമെട്രിക് വിവരങ്ങളുമായി ഇ-പാസ്പോര്‍ട്ട്
4 years, 2 months Ago
ഇനി ഡ്രോണ്‍ വെറുതെ പറത്താനാവില്ല, കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
4 years, 7 months Ago
രാജ്യത്ത് ബാങ്കിംഗ് ചാര്‍ജുകള്‍ പുതുവര്‍ഷത്തില്‍ ഉയരും
4 years, 3 months Ago
രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം : രണ്ട് ഡോസ് കോവാക്സിന് ഫലപ്രദം
4 years, 9 months Ago
കോവിഡിനെതിരേ ആന്റിബോഡി : മനുഷ്യരില്‍ പരീക്ഷണത്തിന് ഒരുങ്ങി കോക്ടെയ്ൽ
4 years, 10 months Ago
പരേഡിൽ തിളങ്ങി ശിവാംഗി, വ്യോമസേനയുടെ നിശ്ചലദൃശ്യത്തിന്റെ ഭാഗമായി റഫാൽ വനിതാ പൈലറ്റ്
4 years, 2 months Ago
Comments