ഒരു പുതിയ ഗ്യാലക്‌സി.! കണ്ടെത്തിയത് ഹബിള്‍ ടെലിസ്‌കോപ്പ്

4 years, 2 months Ago | 451 Views
ഹബിള്‍ ടെലിസ്‌കോപ്പ് ഒരു സംഭവമാണ്. ഈ വര്‍ഷാവസാനത്തോടെ ബഹിരാകാശ ടെലിസ്‌കോപ്പ് റിട്ടയര്‍ ചെയ്യുമെങ്കിലും അതിനു മുന്നേ ഒരു തകര്‍പ്പന്‍ പ്രകടനമാണ് ഇത് പുറത്തെടുത്തിരിക്കുന്നത്. സൗരയുഥത്തിനു പുറത്ത് പുതിയതായി ഒരു ഗ്യാലക്‌സിയുടെ സാന്നിധ്യം കൂടിയാണ് ഈ ടെലിസ്‌കോപ്പ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
എന്‍ജിസി 2300, എന്‍ജിസി 2276-ന്റെ പുറം അറ്റങ്ങളെ മറ്റൊരു ആകൃതിയിലേക്ക് മാറ്റുന്നുവെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഗ്യാലക്‌സി എന്‍ജിസി 2276 ന്റെ രൂപത്തെ ഗ്യാലക്‌സി ക്ലസ്റ്ററുകളില്‍ വ്യാപിക്കുന്ന 'സൂപ്പര്‍ഹീറ്റ്' വാതകവും സ്വാധീനിക്കുന്നു. രണ്ട് താരാപഥങ്ങളും തമ്മിലുള്ള ഗോള പ്രതിപ്രവര്‍ത്തനം ഭൂമിയെ ബാധിക്കുന്നുണ്ടോയെന്നും പഠനം നടത്താനൊരുങ്ങുകയാണ് ശാസ്ത്രലോകം. ഇത് ഭൂമിയില്‍ നിന്ന് ഏകദേശം 120 ദശലക്ഷം പ്രകാശവര്‍ഷം അകലെ സെഫിയസ് നക്ഷത്രസമൂഹത്തിലാണ്.
ഹബിള്‍ അടുത്തിടെ ബഹിരാകാശത്ത് അതിന്റെ 31-ാം വാര്‍ഷികം ആഘോഷിച്ചു. 1990 ഏപ്രില്‍ 24 ന് ഫ്‌ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും ഡിസ്‌കവറി വഴിയാണ് ഈ ബഹിരാകാശ ദൂരദര്‍ശിനി വിക്ഷേപിച്ചത്. 1889 ല്‍ മിസോറിയില്‍ ജനിച്ച പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ എഡ്വിന്‍ ഹബിളിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്നു കണ്ടെത്തിയതില്‍ അദ്ദേഹം ഏറ്റവും പ്രശസ്തനാണ്. ഹബിളിനു പകരമായി പുതിയ ജെയിംസ് വെബ് ടെലിസ്‌കോപ്പ് വൈകാതെ രംഗത്തെത്തും.
Read More in Technology
Related Stories
ജനിതക വിശകലനത്തിലൂടെ രോഗനിര്‍ണയം: നൂതന സാങ്കേതികവിദ്യയുമായി സ്റ്റാര്‍ട്ടപ് കമ്പനി
3 years, 10 months Ago
പ്രളയ്’ മിസൈൽ പരീക്ഷണം വിജയം
3 years, 7 months Ago
വ്യാഴത്തിന്റെ അന്തരീക്ഷത്തിന്റെ ആദ്യ ത്രീഡി ചിത്രം പുറത്ത് വിട്ട് നാസയുടെ ജുനോ പേടകം
3 years, 9 months Ago
Comments