Thursday, April 10, 2025 Thiruvananthapuram

ലിക്വിഡ് പ്രൊപ്പൽഷൻ സെന്ററിൽ 160 അപ്രന്റിസ്

banner

3 years, 9 months Ago | 379 Views

തിരുവനന്തപുരത്തെ വലിയമലയിലാണ് അവസരം

തിരുവനന്തപുരത്തെ  വലിയമലയിലുള്ള ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിൽ 160 അപ്രന്റിസ് ഒഴിവ്. ബിരുദം: ഡിപ്ലോമ വിഭാഗക്കാർക്കാണ് അവസരം. 2019,2020,2021 വർഷം പാസായവർക്ക് അപേക്ഷിക്കാം.

ഒരു വർഷത്തെ പരിശീലനമായിരിക്കും. ഒഴിവുകളുടെ വിശദവിവരങ്ങൾക്കായി  പട്ടിക കാണുക . നിലവിൽ അപ്രന്റിസ്ഷിപ് പരിശീലനം നേടിയവർക്കും പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാനാവില്ല.

യോഗ്യത : ഗ്രാജ്വേറ്റ് അപ്രന്റിസ് ബന്ധപ്പെട്ട വിഷയത്തിൽ  എഞ്ചിനീറിങ്ങ് ബിരുദം 66 % മാർക്ക് 76.84 സി.ജി.പി.എ. സ്കോർ ഉണ്ടായിരിക്കണം.

ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് 60 % മാർക്കോടെ മൂന്നുവർഷത്തെ ഡിപ്ലോമ.

പ്രായപരിധി : അപ്രന്റീസ്സ്ഷിപ് നിയമപ്രകാരം

തിരഞ്ഞെടുപ്പ് : മാർക്ക് അടിസ്ഥാനത്തിൽ അവസാന റാങ്ക് ലിസ്റ്റ് തയ്യാറാക്കും.

അപേക്ഷിക്കേണ്ട വിധം: വിശദവിവരങ്ങൾക്കായി www.mhrdnats.gov.in എന്ന വെബ്സൈറ്റ് കാണുക.

ടെക്നിഷ്യൻ അപേക്ഷകർ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനിങ് (സതേൺ റീജൺ) ന്റെ 

www.boat -srp.com എന്ന വെബ്സൈറ്റിലും ഗ്രാജ്വേറ്റ് അപേക്ഷകർ www.mhrdnats.gov.inഎന്ന വെബ്സൈറ്റിലും രജിസ്റ്റർ ചെയ്തിരിക്കണം  ഈ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. 

ലിക്വിഡ് പ്രൊപ്പൽഷൻ സെന്ററിൽ സയന്റിഫിക് അസിസ്റ്റന്റ് ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ തസ്തികകളിലും ഒഴിവുണ്ട്. ജൂലൈ 9 മുതൽ ഓൺലൈനായി അപേക്ഷിക്കാം  

സയന്റിഫിക് അസിസ്റ്റന്റ് -1 . യോഗ്യത : ഹിന്ദിയിൽ ബിരുദാനന്തര ബിരുദം. ബിരുദതലത്തിൽ ഇംഗ്ലീഷ് കംപൽസറി /ഇലക്റ്റീവ്/മാധ്യമം ആയി പഠിച്ചിരിക്കണം. അല്ലെങ്കിൽ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം. ബിരുദതലത്തിൽ ഹിന്ദി കംപൽസറി /ഇലക്റ്റീവ്/മാധ്യമം ആയി പഠിച്ചിരിക്കണം. അല്ലെങ്കിൽ തത്തുല്യം. 

വിശദവിവരങ്ങൾക്കായി www.ipsc.gov.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി ജൂലൈ - 22 



Read More in Opportunities

Comments