Friday, April 18, 2025 Thiruvananthapuram

ഇന്ത്യയുടെ മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി അന്തരിച്ചു.

banner

3 years, 11 months Ago | 315 Views

ഇന്ത്യയുടെ മുൻ അറ്റോർണി ജനറൽ സോളി സൊറാബ്‌ജി അന്തരിച്ചു. 91 വയസ്സായിരുന്നു. കോവിഡ് ബാധിച്ചു സ്വകാര്യ  ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വെള്ളിയാഴ്ച്ച പുലർച്ചെയാണ് മരണം. രാജ്യത്തെ പ്രമുഖ  നിയമജ്ഞരിലൊരാലാണ് സൊറാബ്‌ജി. 1971ൽ മുംബൈ ഹൈക്കോടതിയിൽ അഭിഭാഷകനായാണ് തുടക്കം. 1977 മുതൽ 1980 വരെ ഇന്ത്യയുടെ സോളിസിറ്റർ ജനറലായി സേവനമനുഷ്ഠിച്ചു. 1989 ഡിസംബർ 9 മുതൽ 1990 ഡിസംബർ 2 വരെയും, 1998 ഏപ്രിൽ 7 മുതൽ 2004 വരെയും ഇന്ത്യയുടെ അറ്റോർണി ജനറലായിരുന്നു. നിയമമേഖലയ്ക്ക് നൽകിയ സംഭാവനകൾ മുൻനിർത്തി 2002ൽ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചു.



Read More in India

Comments

Related Stories