കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം: അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി മോദി
4 years, 10 months Ago | 695 Views
ദക്ഷിണ ആഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ ആശങ്കയായി തുടരുന്ന പശ്ചാത്തലത്തില്‍ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും വാക്സിനേഷന് പുരോഗതിയും ചര്‍ച്ചയാകും.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ നാശം വിതച്ച ഡെല്‍റ്റ വകഭേദത്തേക്കാള്‍ അപകടകാരിയാണ് ഒമിക്രോണ്‍ എന്നാണ് ലോകാരോഗ്യ സംഘടനയുടേയടക്കം മുന്നറിയിപ്പ്. ഒമിക്രോണ്‍ വ്യാപിച്ച ദക്ഷിണാഫ്രിക്കയില്‍ നിന്നും മറ്റു ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രയ്ക്ക് യുഎസ് അടക്കം ഇതിനോടകം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളും യാത്ര നിയന്ത്രണമേര്‍പ്പെടുത്തി.
ഒമിക്രോണ്‍ വകഭേദത്തിന്റെ തീവ്രത ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഈ മാസം 24-നാണ് ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഈ വകഭേദത്തെ തിരിച്ചറിഞ്ഞത്. ബോട്സ്വാന, ബെല്‍ജിയം, ഹോങ്കോങ്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലും പുതിയ വകേഭദം കണ്ടെത്തിയിട്ടുണ്ട്.
Read More in India
Related Stories
ഇപിഎഫ് പെൻഷൻ രാജ്യമാകെ ഒരേസമയം; തീരുമാനം ഉടൻ
4 years, 2 months Ago
ഏപ്രിൽ 11 മുതൽ ജോലി സ്ഥലങ്ങളിലും വാക്സിൻ
5 years, 5 months Ago
സേനകൾക്ക് ആദരവായി സിന്ദൂർ വനം!
1 year, 4 months Ago
ഉപഗ്രഹ ഇന്റര്‍നെറ്റ്. വണ്‍വെബ്ബ് ഉപഗ്രഹ വിക്ഷേപണത്തിന് ഇനി ഐഎസ്ആര്‍ഒ സഹായിക്കും.
4 years, 5 months Ago
മികച്ച നഗര ഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര അവാര്‍ഡ് കേരളത്തിന്
4 years, 11 months Ago
എയര്‍ ഇന്ത്യ ഇനി ടാറ്റക്ക് സ്വന്തം
5 years Ago
Comments